Wednesday October 24th, 2018 - 9:20:am
topbanner
Breaking News

കണ്ണില്‍ നിന്നും ചോര ഒഴുക്കി ഭാര്യ; ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് ഭര്‍ത്താവ് ഉപേക്ഷിച്ചു

suji
 കണ്ണില്‍ നിന്നും ചോര ഒഴുക്കി ഭാര്യ; ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് ഭര്‍ത്താവ് ഉപേക്ഷിച്ചു

കണ്ണില്‍ നിന്നും കണ്ണീര് വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതിന് പകരം ചോര ഒഴുകിയാലോ? 10 മില്ല്യണ്‍ ജനങ്ങളില്‍ ഒരാളെ ബാധിക്കുന്ന ഹെമാറ്റോഹൈഡ്രോസിസ് എന്ന രോഗാവസ്ഥ ബാധിക്കുന്നത് മൂലമാണ് കണ്ണില്‍ നിന്നും ചോര ഒഴുകുന്നത്. എന്നാല്‍ ഈ രോഗാവസ്ഥയുള്ള ഭാര്യ ദുര്‍മന്ത്രവാദിനിയാണെന്ന് ആരോപിച്ച് ഉപേക്ഷിക്കുകയാണ് ഒരു ഭര്‍ത്താവ് ചെയ്തത്.

ബിഹാര്‍ സ്വദേശിനി ഗീതയാണ് ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത്. കണ്ണില്‍ നിന്നും ചോര ഒഴുകുന്നത് മൂലം ഇവര്‍ ദുര്‍മന്ത്രവാദിനിയാണെന്നാണ് ഭര്‍ത്താവ് വിശ്വസിക്കുന്നത്. ദിവസങ്ങള്‍ കടന്നുപോകുംതോറും അവസ്ഥ രൂക്ഷമായതോടെ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോകുകയും ചെയ്തു.

മകളുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്കും ഈ രോഗം പടരുന്നതായുള്ള ഭയത്തിലാണ് പിതാവ്. കൂലിപ്പണിക്കാരനായ ഇദ്ദേഹം എന്ത് ചെയ്യുമെന്നറിയാതെ നിസ്സഹായമായ അവസ്ഥയിലാണ്. ബ്ലഡ് സെല്‍ കൗണ്ടും, ക്ലോട്ടിങ്ങും സാധാരണ നിലയിലാണെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഈ രോഗാവസ്ഥയ്ക്ക് കൃത്യമായ ചികിത്സ ലഭ്യമല്ലാത്തത് മൂലം ഗീതയുടെ അവസ്ഥ കണ്ട് കരയാന്‍ മാത്രമാണ് മാതാപിതാക്കള്‍ക്ക് സാധിക്കുന്നത്.

 

 

Read more topics: husband , wife, blood eyes
English summary
husband called a witch because she 'sweats' blood from her eyes
topbanner

More News from this section

Subscribe by Email