Sunday September 22nd, 2019 - 7:25:am
topbanner
Breaking News
jeevanam

കൂട്ടുകാരനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപണം; ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ ഇസ്തിരികൊണ്ട് പൊള്ളിച്ച് ഭര്‍ത്താവ്

fasila
കൂട്ടുകാരനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപണം; ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ ഇസ്തിരികൊണ്ട് പൊള്ളിച്ച് ഭര്‍ത്താവ്

അഹമ്മദാബാദ്: കൂട്ടുകാരനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ ഇസ്തിരികൊണ്ട് പൊള്ളിച്ച് ഭര്‍ത്താവ്. അഹമ്മാദാബാദിലെ റായ്ഖണ്ഡ് പ്രദേശത്താണ് സംഭവം. വൈഷ്യസഭ എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളുടെ നാല്പതുകാരിയായ ഭാര്യക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.

യുവതി സുഹൃത്തുമായി സംസാരിക്കുന്നതിന്റെ കോള്‍ റേക്കോര്‍ഡുകള്‍ കേട്ടതോടെയാണ് പ്രശ്നത്തിന് തുടക്കം കുറിച്ചത്. റേക്കോര്‍ഡ് കേട്ട ശേഷം ഭാര്യയോട് വിഷയത്തെ പറ്റി ചോദിച്ചുവെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു. ഇതില്‍ കുപിതനായ വൈഷ്യസഭ ബെല്‍റ്റ് കൊണ്ടും വടി കൊണ്ടും ഭാര്യയെ തല്ലിച്ചതച്ചു.

എന്നിട്ടും രോഷം അടങ്ങാത്ത ഇയാള്‍ അബോധാവസ്ഥയിലായ ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ ഇസ്തിരി ഉപയോഗിച്ച് പൊള്ളിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാര്‍ഹിക അധിക്രമത്തിന്റെ പേരില്‍ വൈഷ്യസഭക്കെതിരെ പൊലീസ് കേസെടുത്തു.

Viral News

Read more topics: wife, private parts, husband,
English summary
husband burnt with ironing the private parts of wife
topbanner

More News from this section

Subscribe by Email