Friday September 25th, 2020 - 8:50:am

ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു

rajani
ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: വെള്ളം ചൂടാക്കുന്ന ഗീസര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് മര്‍ദ്ദിച്ചതില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. രണ്ടു കുട്ടികളുടെ അമ്മയായ സുശ്രുതയെന്ന മുപ്പത്തൊന്നുകാരിയാണ് ആത്മഹത്യ ചെയ്തത്. കറന്റ് ബില്‍ ആര് അടയ്ക്കും എന്നു ചോദിച്ചായിരുന്നു മോഹന്‍ റാവു സുശ്രുതിയെ ക്രൂരമായി മര്‍ദ്ദിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മര്‍ദ്ദിച്ചക്കാര്യം സുശ്രുത തന്റെ മാതാപിതാക്കളെ അറിയിച്ചു. എത്രയും വേഗം അവിടേക്കു വരാമെന്ന് മകളോട് അച്ഛന്‍ പറഞ്ഞിരുന്നെങ്കിലും, ഒന്നരമണിക്കൂറിനുശേഷം മോഹന്‍ റാവുവിന്റെ വീട്ടില്‍ എത്തുമ്പോഴേക്കും സുശ്രുത ജീവനൊടുക്കിയിരുന്നു.

സുശ്രുതയുടെ ശരീരത്തില്‍ മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളുള്ളതായി സുശ്രുതയുടെ അച്ഛന്‍ സത്യനാരായണ്‍ പോലീസിന് മൊഴി നല്‍കി. അമ്മയെ അച്ഛന്‍ ക്രൂരമായി മര്‍ദിച്ചെന്ന് മക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. സുശ്രുതയുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനേയും മാതാപിതാക്കളേയും പോലീസ് അറസ്റ്റ് ചെയ്തു.

ഡ്രൈവറെ തല്ലുമ്പോൾ മിത്രാകുര്യന്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്

മിത്ര കുര്യന്റെ കൈയ്യേറ്റം: സംഭവത്തെ കുറിച്ച് ഡ്രൈവര്‍ പറയുന്നത് ഇങ്ങനെ

 

 

Read more topics: husband, beaten, wife, suicide
English summary
husband beaten wife suicide
topbanner

More News from this section

Subscribe by Email