Thursday June 20th, 2019 - 6:46:am
topbanner
topbanner

മുന്‍ ഭാര്യയെ പീഡിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഭര്‍ത്താവിന്റെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ; ഒടുവില്‍ അഴിക്കുള്ളിലായി

suji
മുന്‍ ഭാര്യയെ പീഡിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഭര്‍ത്താവിന്റെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ; ഒടുവില്‍ അഴിക്കുള്ളിലായി

വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ മുന്‍ ഭാര്യയെ പീഡനത്തിന് ഇരയാക്കാന്‍ ആഹ്വാനം ചെയ്ത ക്രൂരനായ ഭര്‍ത്താവ് ജയിലില്‍. മുന്‍ ഭാര്യക്കെതിരെ ആരെയും ഞെട്ടിക്കുന്ന ഗൂഢാലോചന ഒരുക്കിയ ഭര്‍ത്താവ് അകന്നുകഴിയുന്ന ഭാര്യയോട് പകപോക്കാനായിരുന്നു ഈ ആഹ്വാനം നടത്തിയത്. ഭാര്യ ഐറിനയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് അവര്‍ക്ക് പീഡിപ്പിക്കപ്പെടാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചത്.

ഭാര്യയുടെ ജോലി സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍, കാര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവയെല്ലാം ഇതിനായി അഡ്രിയാന്‍ വില്‍ക്‌സ് ആളുകള്‍ക്ക് നല്‍കി. കാര്യങ്ങള്‍ ഒറിജിനലാണെന്ന് ധരിച്ച് ഒരാള്‍ ഐറിനയുടെ ജോലി സ്ഥലത്ത് എത്തുകയും ചെയ്തതായി ഐല്‍ ഓഫ് വൈറ്റ് ക്രൗണ്‍ കോടതി വിചാരണയില്‍ വിശദീകരിക്കപ്പെട്ടു.

ഡിറ്റക്ടീവുകള്‍ നടത്തിയ അന്വേഷണത്തില്‍ വില്‍ക്‌സാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. അപകീര്‍ത്തികരമായ വിവരങ്ങള്‍ നല്‍കിയെന്ന് സമ്മതിച്ച വില്‍ക്‌സിന് എട്ട് മാസത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ ഓണ്‍ലൈന്‍ അക്കൗണ്ട് കണ്ട് ഐറിന ഭയന്നുപോയി.

വേര്‍പിരിഞ്ഞതിന് ശേഷം മുന്‍ ഭാര്യക്ക് ഇയാള്‍ ലൈംഗികപരമായ സന്ദേശങ്ങളും അയച്ചു. എന്നാല്‍ സംഭവത്തിന് ശേഷം തനിക്ക് ഉറങ്ങാന്‍ പോലും ഭയമാണെന്ന് ഇര വ്യക്തമാക്കി.

 

English summary
husband arrested who create fake id and called for rape ex wife
topbanner

More News from this section

Subscribe by Email