Sunday April 21st, 2019 - 12:20:pm
topbanner
topbanner

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ മാസങ്ങളോളം പീഡിപ്പിച്ചു

NewsDesk
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ മാസങ്ങളോളം പീഡിപ്പിച്ചു

ബെംഗളുരു: കായികാധ്യാപകന്‍ വിദ്യാര്‍ഥിനിയെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ബെംഗളുരുവിലെ പേരുകേട്ട ഒരു സ്‌കൂളിലെ അധ്യാപകനായ ലക്ഷ്മികാന്തിനെതിരെയാണ് പരാതി.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ നവംബര്‍ വരെ ലക്ഷ്മികാന്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പോലീസിലും ശിശുക്ഷേമസമിതിയിലും പരാതി നല്‍കി.

അധ്യാപകന്റെ ഭീഷണിയെ തുടര്‍ന്ന് സംഭവം രഹസ്യമായി സൂക്ഷിച്ചെങ്കിലും കഴിഞ്ഞ ദിവസം സുഹൃത്തിനോട് പറയുകയായിരുന്നു. തുടര്‍ന്നാണ് പീഡന വിവരം പുറംലോകം അറിയുന്നത്.

പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. സംഭവം പുറത്ത് പറയരുതെന്ന് അധ്യാപകന്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. 40കാരനായ ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. ഭാര്യയെയും മക്കളെയും കൂട്ടി ഇയാള്‍ നാടുവിട്ടെന്നാണ് സൂചന.

കാമുകിയെ കാണാനെത്തി കുടുങ്ങിയ കാമുകന്‍ രക്ഷപ്പെട്ടത് എങ്ങനെ ?

പെരുമ്പാവൂരില്‍ കുട്ടികളെ പിഡീപ്പിച്ച വൈദികന്‍ അറസ്റ്റില്‍

 

 

English summary
Sexual abuse case: Hunt on to nab the school teacher in Bengaluru
topbanner

More News from this section

Subscribe by Email