topbanner
Monday January 22nd, 2018 - 12:10:am
topbanner

മൊബൈല്‍ സിം ആധാറുമായി ലിങ്ക് ചെയ്യാനിറങ്ങി.. 1,10,000 രൂപ പോയിക്കിട്ടി

suji
 മൊബൈല്‍ സിം ആധാറുമായി ലിങ്ക് ചെയ്യാനിറങ്ങി.. 1,10,000 രൂപ പോയിക്കിട്ടി

ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ ഇറങ്ങിയ ജയ്പൂര്‍ സ്വദേശിയെ പറ്റിച്ച് 1,10,000 രൂപ കവര്‍ന്നു. ബാപ്പു നഗറില്‍ താമസിക്കുന്ന എസ്‌കെ ബ്രിജ്‌വാനിയെയാണ് യുവാവ് പറ്റിച്ചത്. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനെത്തിയ ഇദ്ദേഹത്തിന്റെ പഴയ സിം കൈക്കലാക്കിയ യുവാവ് പുതിയ സിം നല്‍കിയാണ് യാത്രയാക്കിയത്.

പഴയ സിം ഉപയോഗിച്ച് യുവാവ് ബ്രിജ്‌വാനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 1,10,000 രൂപ അടിച്ചുമാറ്റുകയായിരുന്നു. ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് നടന്നതായി ഇദ്ദേഹം തിരിച്ചറിയുന്നത്. സിം കാര്‍ഡ് ഡി-ആക്ടിവേറ്റ് ആകാതിരിക്കാന്‍ ലിങ്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചിരുന്നു. ഇതനുസരിച്ച് സര്‍വ്വീസ് സെന്ററിലേക്ക് എസ്എംഎസ് അയച്ചാണ് ഇദ്ദേഹം കുടുങ്ങിയത്.

ഇടനിലക്കാരുടെ സഹായം പ്രയോജനപ്പെടുത്തി ആധാര്‍ കാര്‍ഡും മൊബൈലും തമ്മില്‍ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് ബ്രിജ്‌വാനിയെ കുഴപ്പത്തില്‍ ചാടിച്ചത്.

 

 

Read more topics: linking , mobile SIM ,Aadhaar
English summary
How linking his mobile SIM with Aadhaar cost a man rs 110000
topbanner topbanner

More News from this section

Subscribe by Email