Tuesday November 20th, 2018 - 5:35:am
topbanner

വൈദ്യപരിശോധന നടത്താന്‍ ആശുപത്രിയില്‍ എത്തിച്ച സ്ത്രീയെ ജീവനക്കാരന്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി

suji
വൈദ്യപരിശോധന നടത്താന്‍ ആശുപത്രിയില്‍ എത്തിച്ച സ്ത്രീയെ ജീവനക്കാരന്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി

ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ സ്ത്രീയ്ക്ക് നേരിടേണ്ടി വന്നത് ലൈംഗിക പീഡനം. ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് രോഗിയെ വാര്‍ഡ് ജീവനക്കാരന്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഹൈദരാബാദിലെ ഒസ്മാനിയ ജനറല്‍ ആശുപത്രിയിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്.

ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെക്കുറിച്ച് പരിശോധിക്കാനാണ് പോലീസ് 35കാരിയെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. ബഞ്ചാര ഹില്‍സ് സ്വദേശിനിയായ ഇവര്‍ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തി. കാഷ്വാലിറ്റി വാര്‍ഡില്‍ കാത്തിരിക്കവെയാണ് പ്രതി നാഗരാജു യുവതിയുടെ അടുത്തുകൂടിയത്. പരിശോധനയ്‌ക്കെന്ന വ്യാജേന ഇവരെ കൂട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു ലൈംഗിക പീഡനം.

ആശുപത്രിയുടെ ഒന്നാം നിലയിലായിരുന്നു സംഭവങ്ങള്‍. ഇതേക്കുറിച്ച് ഇവിടെയുണ്ടായിരുന്ന ഹോം ഗാര്‍ഡ് മനസ്സിലാക്കിയിരുന്നെങ്കിലും കുറ്റകൃത്യത്തെക്കുറിച്ച് അധികൃതരെ അറിയിച്ചില്ല. അടുത്ത ദിവസം ബഞ്ചാര ഹില്‍സ് പോലീസ് സ്‌റ്റേഷനിലെത്തി ഇര സംഭവം അറിയിക്കുകയായിരുന്നു. ഇതോടെ കേസ് എടുക്കാന്‍ ഇവരെ ആശുപത്രി സ്ഥിതി ചെയ്യുന്ന സ്റ്റേഷനിലേക്ക് അയച്ചു.

യുവതിയുടെ പരാതിയില്‍ ആശുപത്രിയിലെ വാര്‍ഡ് ജീവനക്കാരനെയും കൂട്ടുനിന്ന ഹോം ഗാര്‍ഡിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ജുഡീഷ്യല് കസ്റ്റഡിയിലാണ്.

 

Read more topics: housewife, sexually harassed
English summary
housewife sexually harassed by hospital staff
topbanner

More News from this section

Subscribe by Email