കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീട്ടമ്മയെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ 11 പേരെ കോടതി വധശിക്ഷയ്ക്കു വിധിച്ചു. കൃഷി ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരു സ്ത്രീ കൊല്ലപ്പെട്ടത്. 2014ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൃഷി ഭൂമി പിടിച്ചെടുക്കാനായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ലങ്കേശ്വര് ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രമിക്കുകയും ഗ്രാമീണര്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ അവര്‍ക്ക് നേരെ ബോംബെറിയുകയായിരുന്നു. നിരവധി ഗ്രാമീണര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേല്‍ക്കുകയും അപര്‍ണ ബാഗ് എന്ന സ്ത്രീ മരിക്കുകയും ചെയ്തിരുന്നു.
ഒരു വര്‍ഷത്തോളം നീണ്ടുനിന്ന വിചാരണയ്ക്കൊടുവില് ജനുവരി 26നാണ് ജില്ലാ കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചത്.പ്രതികളില്‍ ഒരാള്‍ ഇപ്പോഴും ഒളിവിലാണ്.