Monday September 24th, 2018 - 1:18:pm
topbanner

മോഷണശ്രമം തടയാന്‍ ശ്രമിച്ച വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി

rajani v
മോഷണശ്രമം തടയാന്‍ ശ്രമിച്ച വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി

കൊല്‍ക്കത്ത: മോഷണശ്രമം തടയാന്‍ ശ്രമിച്ച വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി. വ്യാഴാഴ്ച വൈകുന്നേരം കുല്‍ടാലി ടൗണിലാണ് സംഭവം. ആറുവയസായ മകളെ കളിപ്പിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഘം വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയത്. തുടര്‍ന്ന് സംഘത്തിന്റെ മോഷണശ്രമം വീട്ടമ്മ ചെറുത്തു.

ഇതോടെയാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം കുഞ്ഞിന് പരിക്കൊന്നും ഏറ്റിട്ടില്ല. കുറ്റവാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

 

Read more topics: house wife, gang, raped
English summary
house wife gang raped
topbanner

More News from this section

Subscribe by Email