Saturday February 16th, 2019 - 7:07:am
topbanner

വിവാഹത്തിന് തണുത്ത ഭക്ഷണം നല്‍കിയെന്നാരോപിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്തു ; ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ചു

suji
വിവാഹത്തിന് തണുത്ത ഭക്ഷണം നല്‍കിയെന്നാരോപിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്തു ; ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ചു

വിവാഹത്തിനിന് തണുത്ത ഭക്ഷണം നല്‍കിയെന്നാരോപിച്ച് വരന്റെ വീട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജനക്പുരിയിലുള്ള പിക്കാഡിലി ഹോട്ടലാണ് വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് തകര്‍ത്തത്. കൂടാതെ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു. ഞായറാഴ്ചയാണ് സംഭവം നടന്നത്. വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ക്ക് തണുത്ത ഭക്ഷണം നല്‍കിയതിനെ തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ അക്രമം തുടങ്ങിയതെന്ന് ഡിസിപി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകായണ്. അതിഥികള്‍ക്ക് ഭക്ഷണം വിളമ്പിയതും ശരിയായില്ലെന്ന് ആരോപിച്ച് ജീവനക്കാരെയും മര്‍ദ്ദിച്ചു. സംഭവത്തില്‍ ഹോട്ടലിലെ നാലു ജീവനകക്കാരുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം, ഹോട്ടല്‍ മാനേജര്‍ ആരോപണം നിഷേധിച്ചു. വരന്റെ സുഹൃത്തുക്കള്‍ ഹോട്ടലിലെ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നും ഇതാണ് പ്രശ്‌നങ്ങളിലേക്ക് വഴിയൊരുക്കിയതെന്നും മാനേജര്‍ പറഞ്ഞു. വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാതെ വരനും അതിഥികളും ഓടിക്കളയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വരന്റെയോ അതിഥികളുടേയോ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

 

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107