Saturday January 19th, 2019 - 9:58:am
topbanner

ആദ്യം വാശി ; ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളെ ഒടുവില്‍ ഒരുമിപ്പിച്ച് കുടുംബം

suji
ആദ്യം വാശി ; ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളെ ഒടുവില്‍ ഒരുമിപ്പിച്ച് കുടുംബം

തെലങ്കാനയിലെ വിക്രമബാദ് സ്വദേശിയായ 23 കാരി രേഷ്മ അകന്ന ബന്ധു നവാസുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ഇതറിഞ്ഞാല്‍ വിവാഹത്തിന് ഒരിക്കലും സമ്മതിക്കില്ലെന്നും എതിര്‍പ്പ് പ്രകടിപ്പിക്കുമെന്നും രേഷ്മയ്ക്കറിയാമായിരുന്നു. വിവാഹം ഉറപ്പിക്കാന്‍ വീട്ടുകാര്‍ ആലോചിച്ചതോടെ രണ്ടുവര്‍ഷത്തെ പ്രണയം മറക്കാന്‍ രേഷ്മയും മടിച്ചു.

ഒടുവില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടന്ന രേഷ്മയെ കണ്ട് നവാസിനും വിഷമം താങ്ങാനായില്ല. നവാസും പിന്നീട് വിഷം കഴിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടറാണ് ബന്ധുക്കളെ ഇരുവരും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന്റെ കാരണം ബന്ധുക്കളെ അറിയിച്ചത്. ഒടുവില്‍ പ്രണയം ബോധ്യമായ ബന്ധുക്കള്‍ ഇരുവരേയും ഒരുമിച്ച് ജീവിക്കാന്‍ അനുഗ്രഹിക്കുകയായിരുന്നു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ആശുപത്രി മുറിയില്‍ ഇരുവരും വിവാഹിതരായി .

 

 

Read more topics: hospital marriage,lovers
English summary
hospital marriage of lovers
topbanner

More News from this section

Subscribe by Email