Monday November 19th, 2018 - 12:48:pm
topbanner

വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്താന്‍ ശ്രമിച്ച യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി

suji
വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്താന്‍ ശ്രമിച്ച യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി

വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്താന്‍ നിയോഗിക്കപ്പെട്ട യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി. യുപിയിലെ ആഗ്രയിലാണ് സംഭവം. ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 24 കാരിയാണ് ഇരയായത്.

നോയ്ഡ സ്വദേശിയായ സ്ഥലം ഇടപാടുകാരന്‍ സുരേന്ദ്ര ഗുര്‍ജറാണ് വ്യാപാരി സല്‍മാന്‍ മാലിക്കിനെ തേന്‍കെണിയില്‍പ്പെടുത്താന്‍ യുവതിയെ നിയോഗിച്ചത്. മൂന്നു വര്‍ഷം മുമ്പ് കടം വാങ്ങിയ പത്തുലക്ഷം മടക്കി വാങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു നീക്കം. എന്നാല്‍ പദ്ധതി പാളുകയും വ്യാപാരിയും സുഹൃത്തും ചേര്‍ന്ന് യുവതിയെ കാറിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. കാറില്‍ ഉച്ചത്തില്‍ പാട്ടുവച്ച ശേഷം യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി. വൈദ്യ പരിശോധനയില്‍ ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞു. യുവതിയുടെ ഫോണ്‍ കോള്‍ രേഖയില്‍ നിന്നാണ് ഹണിട്രാപ് വിവരങ്ങള്‍ ലഭിച്ചത്.

വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്താന്‍ യുവതിയെ നിയോഗിച്ച സുരേന്ദ്ര ഗുര്‍ജറിനെ അറസ്റ്റ് ചെയ്തു. വ്യാപാരിയായ സല്‍മാന്‍ മാലിക്കിന് കൊടുത്ത പത്തു ലക്ഷം പലിശയും കൂട്ടി 30 തിരിച്ചുതരണമെന്ന് ഗുര്‍ജര്‍ ആവശ്യപ്പെട്ടെങ്കിലും വ്യാപാരി സമ്മതിച്ചില്ല. ഇതാണ് തേന്‍കണിയില്‍ പെടുത്താന്‍ ശ്രമിച്ചത്. ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യാനായിരുന്നു നീക്കം. 24 കാരിയ്ക്ക് ജോലി വാങ്ങി കൊടുത്തല്‍ വസ്തു ഇടപാടുകാരനായ ഗുര്‍ജര്‍ ആയിരുന്നു. പരിചയം ദുരുപയോഗപ്പെടുത്തുകയായിരുന്നു. വസ്തു ഇടപാടുകാരന്‍ തന്നെ തെറ്റിദ്ധരിപ്പിച്ച് ഇതിന് അയക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത് .

Read more topics: honey trap women,gang raped
English summary
honey trap women gang raped
topbanner

More News from this section

Subscribe by Email