topbanner
Wednesday January 24th, 2018 - 1:04:pm
topbanner

വനിതാ ഹോം ഗാര്‍ഡിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച എസ്.ഐക്കു സസ്‌പെന്‍ഷന്‍

rajani v
വനിതാ ഹോം ഗാര്‍ഡിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച എസ്.ഐക്കു സസ്‌പെന്‍ഷന്‍

ഹൈദരാബാദ്: വനിതാ ഹോം ഗാര്‍ഡിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച തെലങ്കാനയിലെ പോലീസുദ്യോഗസ്ഥനു സസ്‌പെന്‍ഡു ചെയ്തു. സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് പോലീസുകാരനെതിരെ നടപടിയെടുത്തത്.

ജോഗുലാംമ്ബ ഗഡ്വാള്‍ ജില്ലയിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ ഹാസനെയാണു മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി ഹൈദരാബാദ് റേഞ്ച് ഡി.ഐ.ജി. സസ്‌പെന്‍ഡ് ചെയ്തത്.

വനിതാ പോലീസ് ഉദ്യോഗസ്ഥ മസാജ് ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയതിനുപുറമേ ടെലിവിഷന്‍ ചാനലുകള്‍ ഇതു സംപ്രേക്ഷണവും ചെയ്തിരുന്നു. പുറംവേദനയെത്തുടര്‍ന്നു തിരുമ്മിത്തരാന്‍ എ.എസ്.ഐ. വനിതാപോലീസിനോട് ആവശ്യപ്പെടുകയും അവര്‍ തയാറാകുകയുമായിരുന്നെന്നാണു എസ്.പിയുടെ റിപ്പോര്‍ട്ട്.

 

Read more topics: home guard, massage, police
English summary
home guard massage police suspend
topbanner topbanner

More News from this section

Subscribe by Email