Saturday April 20th, 2019 - 6:02:am
topbanner
topbanner

യാത്രയ്ക്കിടെ ഫോണ്‍ മോഷ്ടിച്ചയാളെ ദേശീയ ഹോക്കി താരം പിറകെ ഓടി പിടികൂടി

NewsDesk
യാത്രയ്ക്കിടെ ഫോണ്‍ മോഷ്ടിച്ചയാളെ ദേശീയ ഹോക്കി താരം പിറകെ ഓടി പിടികൂടി

ന്യൂഡല്‍ഹി: ബസ് യാത്രക്കിടെ സുഹൃത്തിന്റെ ഫോണ്‍ മോഷ്ടിച്ചയാളെ ദേശീയ ഹോക്കി താരം റിതു ബോറ പിറകെ ഓടി പിടികൂടി. ഡല്‍ഹിയിലെ പഞ്ചാബി ബാഗില്‍ ജനുവരി 20 നായിരുന്നു സംഭവം.

മൂന്ന് കൂട്ടുകാരോടൊപ്പം പീരാഗാര്‍ഹിയിലേക്ക് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു റിതു. കുറച്ച് കഴിഞ്ഞ് റിതുവിന്റെ കൂട്ടുകാരിയുടെ ഫോണ്‍ തട്ടിയെടുത്ത് രണ്ട്‌പേര്‍ മന്ദിപൂര്‍ ബസ്സ്‌റ്റോപ്പില്‍ ഇറങ്ങുകയും ബസ് അല്‍പ ദൂരം മുന്നോട്ട് നീങ്ങുകയും ചെയ്തു.

ഇക്കാര്യം റിതുവിനെ സുഹൃത്തായ പെണ്‍കുട്ടി അറിയച്ചതിനെ തുടര്‍ന്ന് ഉടന്‍ ബസ് നിര്‍ത്താന്‍ ആവശ്യപ്പെടുകയും വാഹനത്തില്‍ നിന്നിറങ്ങി മോഷ്ടാവിന്റെ പിറകെ പോയി പിടികൂടുകയായിരുന്നു.

ബക്കല്‍ ഗ്രാമത്തിലെ അറിയപ്പെടുന്ന മോഷ്ടാവിനെയാണ് പിടികൂടിയതാണെന്നും ഇയാള്‍ മുമ്പും പോക്കറ്റടി കേസില്‍ അറസ്റ്റിലായതായും പൊലീസ് പറഞ്ഞു.

Read more topics: Hockey, player, friend, west Delhi
English summary
Hockey player chases and thrashes men who stole her friend's phone in west Delhi
topbanner

More News from this section

Subscribe by Email