Monday November 19th, 2018 - 8:37:am
topbanner

എയ്ഡ് ബാധിച്ചവരോട് വിവേചനം അരുത്; രണ്ട് വര്‍ഷം ശിക്ഷ നല്‍കാനുള്ള നിയമം പ്രാബല്യത്തില്‍

suji
എയ്ഡ് ബാധിച്ചവരോട് വിവേചനം അരുത്; രണ്ട് വര്‍ഷം ശിക്ഷ നല്‍കാനുള്ള നിയമം പ്രാബല്യത്തില്‍

ദില്ലി: ഹ്യൂമന്‍ ഇമ്മ്യൂണോഡെഫിഷ്യന്‍സി വൈറസ്, അക്വയേഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം ആക്ട് 2017 നടപ്പാക്കാന്‍ കേന്ദ്ര ആരോഗ്യ, ഫാമിലി വെല്‍ഫെയര്‍ മന്ത്രാലയം പ്രഖ്യാപിച്ചു. 2018 സെപ്റ്റംബര്‍ 10 മുതലാണ് ആക്ട് പ്രാബല്യത്തിലായത്. എച്ച്‌ഐവി ബാധിതരോട് ചികിത്സയിലും, ജോലിയിലും, തൊഴിലിടങ്ങളിലും വിവേചനം കാണിക്കുന്നത് ആക്ട് വിലക്കുന്നു.

ജോലിക്കും, സേവനങ്ങള്‍ക്കുമായി ഒരു വ്യക്തി എച്ച്‌ഐവി ബാധിതനാണോയെന്ന് വ്യക്തമാക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് ആക്ട് അനുശാസിക്കുന്നു. കോടതി ഉത്തരവ് പ്രകാരം വ്യക്തിയെ അറിയിച്ചാല്‍ മാത്രമാണ് ഇത് അനുവദിക്കുക. എച്ച്‌ഐവി, എയ്ഡ്‌സ് അനുബന്ധ ചികിത്സകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകള്‍ പുറപ്പെടുവിക്കും.

നിയമത്തിന്റെ ലംഘനത്തെക്കുറിച്ചും, ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലുമുള്ള പരാതികള്‍ പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഓംബുഡ്‌സ്മാനെ നിയോഗിക്കും. എച്ച്‌ഐവി, എയ്ഡ്‌സ് ബാധിതര്‍ക്ക് എതിരെയുള്ള വിവേചനം രണ്ട് വര്‍ഷം വരെയുള്ള ശിക്ഷയോ, ഒരു ലക്ഷം രൂപ വരെയുള്ള പിഴയോ, ഇവ ഒരുമിച്ചോ ലഭിക്കാനും കാരണമാകും.

 

 

English summary
HIV and AIDS Act 2017 comes into force
topbanner

More News from this section

Subscribe by Email