ലക്നൗ: വീട്ടില്‍ ട്യൂഷന് നല്‍കാനുള്ള ജോലിക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥിനികളെ ചതിയില്‍ പെടുത്തി വേശ്യാവൃത്തിക്ക് നിയോഗിച്ചതായി പരാതി. നഗരത്തിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് പോലീസില്‍ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ഏജന്‍സിക്കെതിരെ പരാതി നല്‍കുമെന്ന് അറിയിച്ചതോടെ ഭീഷണിയും, ബ്ലാക്ക്മെയിലിങ്ങും ആരംഭിച്ചെന്നും ഇവര്‍ പോലീസിനെ അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏജന്‍സിക്കെതിരെ നാല് പരാതികളാണ് ലഭിച്ചതെന്ന് സൈബര്‍ സെല്‍ വ്യക്തമാക്കി. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് വിദ്യാര്‍ത്ഥികളെ എസ്കോര്‍ട്ട് സേവനങ്ങള്‍ക്കായി എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഹോം ട്യൂഷന് നല്കാന് ഓണ്‍ലൈനില്‍ പരസ്യം കണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഏജന്‍സിയെ ബന്ധപ്പെട്ടത്.
ട്യൂഷന് നല്കുന്ന കമ്പനിയിലെ ടെലികോളേഴ്സ് ഇവരുടെ വിവരങ്ങള്‍ സ്വീകരിക്കുകയും, ടെലിഫോണ്‍ ഇന്റര്‍വ്യൂ നടത്തുകയും ചെയ്തു. രജിസ്ട്രേഷന് 10000 രൂപയും ഈടാക്കി. ഇവരുടെ ബാങ്ക്, സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങളും ഏജന്‍സി വാങ്ങി. ഒരു പരാതിക്കാരിക്ക് ട്യൂഷന് എടുക്കാന്‍ സ്റ്റാര്‍ ഹോട്ടലിലെ വിലാസമാണ് നല്‍കിയത്. ഇവിടെയെത്തിയ പെണ്‍കുട്ടിയോട് സ്ത്രീകള്‍ക്ക് മസാജ് നല്കാന് ആവശ്യപ്പെടുകയായിരുന്നു.
ഇതിന് വിസമ്മതിച്ച് ഇവര്‍ തിരികെ പോരുകയും ചെയ്തു. ഏജന്‍സിയില്‍ പരാതി പറയാന്‍ വിളിച്ചപ്പോള്‍ ഭീഷണിയായിരുന്നു. സോഷ്യല്‍ മീഡിയ, ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുമെന്നും മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നല്‍കിയത്. ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് പ്രതികളെ കണ്ടെത്താനാണ് ശ്രമം.