Saturday June 23rd, 2018 - 9:15:pm
topbanner
Breaking News

സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളില്‍ പത്താംക്ലാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കുന്നു

NewsDesk
സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളില്‍ പത്താംക്ലാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളില്‍ പത്താംക്ലാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കുന്നു. തീരുമാനത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി തത്വത്തില്‍ അംഗീകാരം നല്‍കി.

കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷായായി ഹിന്ദിയെ നിശ്ചയിച്ചതിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. ഇത്തരം പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാന്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നത് സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കുമെന്നും രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഓരോ സ്‌കൂളുകളിലും പഠിപ്പിക്കേണ്ട ഭാഷകള്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ ബോര്‍ഡായ സി.ബി.എസ്.ഇ കഴിഞ്ഞ വര്‍ഷം, ഇംഗ്ലീഷും രണ്ട് ഇന്ത്യന്‍ ഭാഷകളും ചേര്‍ന്നുള്ള ത്രിഭാഷ ഫോര്‍മുല മുന്നോട്ട് വച്ചിരുന്നു. ഇത് 9,10 ക്ലാസുകളിലേക്ക് വ്യാപിപ്പിക്കണം എന്നായിരുന്നു സി.ബി.എസ്.ഇയുടെ ശുപാര്‍ശ. ഉത്തരേന്ത്യയില്‍ ഹിന്ദി ഒരു വിഷയമാണെങ്കിലും ഭരണഘടന അംഗീകരിച്ചിട്ടുള്ള 22 ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഏതെങ്കിലും ഒന്ന് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്.

English summary
Hindi could be compulsory till Class 10 in all Kendriya Vidyalayas, other CBSE schools

More News from this section

Subscribe by Email