Sunday July 22nd, 2018 - 6:12:am
topbanner
Breaking News

ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന്; ഗുജറാത്ത് തിരഞ്ഞെടുപ്പ് തിയതി പിന്നീട്

Jikku Joseph
ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന്; ഗുജറാത്ത് തിരഞ്ഞെടുപ്പ് തിയതി പിന്നീട്

ന്യുഡല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. നവംബര്‍ 8ന് ഹിമാചല്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 18ന് വോട്ടെണ്ണല്‍ നടക്കും. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അചല്‍ കുമാര്‍ ജോതിയാണ് തീയതി പ്രഖ്യാപിച്ചത്. 68 അംഗ ഹിമാചല്‍ നിയമസഭയുടെ കാലാവധി ജനുവരി 7ന് അവസാനിക്കും.

എന്നാല്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി കമ്മീഷന്‍ പ്രഖ്യാപിച്ചില്ല. ഹിമാചല്‍, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ഡിസംബര്‍ 18ന് മുമ്പ ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

എന്നാല്‍ കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഹിമാചല്‍ പ്രദേശില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഹിമാചല്‍ പ്രദേശില്‍ ഒക്ടോബര്‍ 23 വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 25-നാണ് സൂഷ്മപരിശോധന. 26-ന് സ്ഥാനാര്‍ഥികളുടെ അന്തിമപ്പട്ടിക പ്രസിദ്ധീകരിക്കും. 27 വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക പിന്‍വലിക്കാം. ഈ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായി വിവി പാറ്റ് സംവിധാനം ഉപയോഗിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ വിലയിരുത്തലാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണ് ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകള്‍. 68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ നിലവില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി. വീര്‍ഭദ്ര സിംഗ് ആണ് മുഖ്യമന്ത്രി.

English summary
himachal pradesh assembly poll date announced
topbanner

More News from this section

Subscribe by Email