Monday December 17th, 2018 - 8:10:pm
topbanner

പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധനവ്

NewsDesk
പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധനവ്. വെള്ളിയാഴ്ച 11 പൈസയാണ് വര്‍ധിച്ചത്. അതേ സമയം ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന വരുത്തിയില്ലെന്നത് ആശ്വാസകരമാണ്.

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 85.69 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 84.20 രൂപയും ഡീസലിന് 77.57 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 84.57 രൂപയും ഡീസലിന് 77.93 രൂപയുമാണ് വില.

ഡല്‍ഹിയില്‍ പെട്രോളിന് 82.32 രൂപയും ഡീസലിന് 73.87 രൂപയുമാണ്. മുംബൈ യില്‍ പെട്രോളിന് 89.69 രൂപയും ഡീസലിന് 78.42 രൂപയുമാണ് വില.

Read more topics: petrol, price, diesel
English summary
Hike in petrol price, diesel remains stagnant
topbanner

More News from this section

Subscribe by Email