topbanner
Saturday December 16th, 2017 - 6:42:am
topbanner
topbanner

ഹേമമാലിനി എന്നും മദ്യപിക്കും: എംഎല്‍എ നടത്തിയ പരാമര്‍ശം വിവാദമാകുന്നു

suvitha
ഹേമമാലിനി എന്നും മദ്യപിക്കും: എംഎല്‍എ നടത്തിയ പരാമര്‍ശം വിവാദമാകുന്നു

ന്യൂഡല്‍ഹി: ലോക്‌സഭാംഗം ഹേമമാലിനിയെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായി. കര്‍ഷക ആത്മഹത്യകളുമായി ബന്ധപ്പെടുത്തി ഹേമമാലിനിയെ ക്കുറിച്ച് മഹാരാഷ്ട്രയിലെ അച്ചാല്‍പൂരിലെ സ്വതന്ത്ര എം.എല്‍.എയായ ബച്ചു കാഡുവിന്റെ ഹേമമാലിനി ദിവസവും മദ്യപിക്കും എന്നിട്ട് അവര്‍ ആത്മഹത്യ ചെയ്‌തോ എന്ന പ്രസ്ഥാവനയാണ് വിവാദമായത്.

മദ്യത്തിന് അടിമകളാകുന്നതാണ് കര്‍ഷക ആത്മഹത്യക്ക് പ്രധാന കാരണമെന്ന് പഠന റിപ്പോര്‍ട്ടിനെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ആളുകള്‍ പറയുന്നത് മദ്യപിക്കുന്നത് കൊണ്ടാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ്. അത് ശരിയല്ല. മദ്യപിക്കാത്തവരായി ആരാണുള്ളത്.

75 ശതമാനം എം.എല്‍.എമാരും എം.പിമാരും മാദ്ധ്യമ പ്രവര്‍ത്തകരും മദ്യപിയ്ക്കാറുണ്ട്. നടിയും എം.പിയുമായ ഹേമമാലിനിയും ദിവസവും മദ്യപിക്കാറുണ്ട്. എന്നാല്‍ അവര്‍ ആത്മഹത്യ ചെയ്‌തോ - കാഡു എന്ന ഓംപ്രകാശ് ബബാറോ മാദ്ധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

യഥാര്‍ത്ഥത്തില്‍, പണത്തിന്റെ അഭാവമാണ് കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം. ഉല്‍പാദനം കൂടിയിട്ടും വരുമാനം കൂടുന്നില്ല. അതിനാല്‍, മദ്യപാനത്തെ ആത്മഹത്യയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും കാഡു പറഞ്ഞു.

 

Read more topics: delhi, farmers suicide, hema malini
English summary
Hema Malini and that nector: reference to remarks made by the MLA
topbanner topbanner

More News from this section

Subscribe by Email