Sunday May 26th, 2019 - 11:40:pm
topbanner
topbanner

കോടികളുടെ നിക്ഷേപത്തട്ടിപ്പ്; ഹീര ഗ്രൂപ്പ് മേധാവി നൗഹീര ശൈഖ് അറസ്റ്റിൽ

RA
കോടികളുടെ നിക്ഷേപത്തട്ടിപ്പ്; ഹീര ഗ്രൂപ്പ് മേധാവി നൗഹീര ശൈഖ് അറസ്റ്റിൽ

ഹൈദരാബാദ്: കേരളത്തിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പ് മേധാവി നൗഹീര ശൈഖിനെ അറസ്റ്റു ചെയ്തു.ഹൈദരാബാദിൽ നിന്ന് എൻഫോഴ്സ്മെന്റാണ് നൗഹീരയെ അറസ്റ്റ് ചെയ്തത്. കള്ളപ്പണ്ണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ഹീരാ ഗ്രൂപ്പ് മേധാവിയും ഹൈദരാബാദ് സ്വദേശിനിയുമായ നൗഹീര ശൈഖ് ഇവരുടെ പ്രൈവറ്റ് സെക്രട്ടറി മോളി തോമസ്, ഭർത്താവ് ബിജു തോമസ് എന്നിവരെയാണ് എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്.

മോളി തോമസും ബിജു തോമസും എറണാകുളം സ്വദേശികളാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹീരാ ഗ്രൂപ്പ് നടത്തിയ നിക്ഷേപ തട്ടിപ്പുകളെ തുടർന്നാണ് അറസ്റ്റ്. പ്രതികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

ഹീരാ ഗ്രൂപ്പിന്‍റെ തട്ടിപ്പുകളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് എൻഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു.കമ്പനി മേധാവിയായ നൗഹീര ശൈഖ് തട്ടിപ്പ് കേസിൽ മുംബൈയിലും തെലങ്കാനയിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ ഹീരാ ഗ്രൂപ്പ് 25 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നടത്തിയത്.

Read more topics: heera group, nowfeera, arrest
English summary
heera group nowfeera arrest
topbanner

More News from this section

Subscribe by Email