Tuesday September 17th, 2019 - 2:27:pm
topbanner
Breaking News
jeevanam

മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കില്ല; കുമാരസ്വാമി തന്നെ തുടരും

BI
 മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കില്ല; കുമാരസ്വാമി തന്നെ തുടരും

ലോക്സഭ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വിയെ തുടര്‍ന്ന് കര്‍ണാടകയില്‍ പുതിയ ഫോര്‍മുല രൂപപ്പെടുത്തി ഭരണം നിലനിര്‍ത്താനുളള ശ്രമം കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം മെനഞ്ഞിരുന്നു. ഇതിനായി മുഖ്യമന്ത്രിപദം കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന രീതിയില്‍ പുതിയ തന്ത്രമായിരുന്നു ആലോചിച്ചത്. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടതില്ലെന്ന് യോഗത്തില്‍ തീരുമാനമായി. ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയായി തുടരാനും ധാരണയായി.

അട്ടിമറി നടത്തി ബിജെപി അധികാരം പിടിക്കുമോയെന്ന് കോണ്‍ഗ്രസും ജെഡിഎസും ഭയപ്പെടുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ തന്ത്രം. നിലവിലെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കുകയും ജെഡിഎസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്യുക എന്നതാണ് കോണ്‍ഗ്രസിന്റെ മുന്നിലുണ്ടായിരുന്ന പുതിയ പോംവഴി.

ദളിത് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഇതിനെ മറികടക്കാനാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാളെ തന്നെ മുഖ്യമന്ത്രിയാക്കാന്‍ കര്‍ണാടക പിസിസി ആലോചിച്ചത്. സഖ്യത്തിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും സ്വരചേര്‍ച്ചയില്ലായ്മയുമാണ് ബിജെപിക്ക് അവസരമൊരുക്കിയത്. ഇക്കാര്യങ്ങള്‍ ഒക്കെ ചര്‍ച്ച ചെയ്യാനായിരുന്നു ജെഡിഎസും കോണ്‍ഗ്രസും പ്രത്യേകം യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് നിലവിലെ സ്ഥിതി തന്നെ ഇവിടെ തുടരാന്‍ ധാരണയായത്.

 

 

Read more topics: hd kumaraswamy, jds
English summary
hd kumaraswamy asusually as cm of karnataka
topbanner

More News from this section

Subscribe by Email