topbanner
Tuesday November 21st, 2017 - 6:04:am
topbanner
Breaking News

മെല്‍സല്‍ വിലക്കാനാകില്ലെന്ന് കോടതി; ബിജെപിക്ക് കനത്ത തിരിച്ചടി

NewsDesk
മെല്‍സല്‍ വിലക്കാനാകില്ലെന്ന് കോടതി; ബിജെപിക്ക് കനത്ത തിരിച്ചടി

ചെന്നൈ: വിജയ് നായകനായ മെല്‍സല്‍ സിനിമയ്‌ക്കെതിരെ ബിജെപി വ്യാപകമായ പ്രതിഷേധം നടത്തുമ്പോള്‍ സിനിമയ്ക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതി.

മെര്‍സലിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എ.അശ്വത്ഥമാന്‍ എന്ന അഭിഭാഷകന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി ജസ്റ്റിസ് എം.എം.സുന്ദരേഷും എം.സുന്ദറും തള്ളി.

മെല്‍സല്‍ സിനിമയാണെന്നും അത് ജീവിതമല്ലെന്നും കോടതി നിരീക്ഷിച്ചു. എത്രയോ വിഷയങ്ങള്‍ സിനിമ കൈകാര്യം ചെയ്യുന്നു. അവയെല്ലാം ജനങ്ങളെ ബാധിക്കുമെന്നു പറയാനാകില്ല.

രാജ്യത്ത് എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാനും പങ്കുവയ്ക്കാനും സ്വാതന്ത്ര്യമുണ്ട്. പക്വതയുള്ള ഒരു ജനാധിപത്യത്തിന് ന്യൂനപക്ഷത്തിന്റെ അഭിപ്രായത്തെ അടിച്ചമര്‍ത്താനാകില്ല. സിനിമയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അന്തിമവിധി പ്രേക്ഷകരുടേതാണെന്നും കോടതി നിരീക്ഷിച്ചു.

രാജ്യത്തിനെതിരെയുള്ള സംഘടിതമായ ആശയപ്രചാരണമാണ് ചിത്രത്തിലുള്ളതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. സംഭാഷണങ്ങളിലെ വിവരങ്ങളും തെറ്റാണ്. ജിഎസ്ടി സംബന്ധിച്ച തെറ്റിദ്ധാരണയിലേക്കു നയിക്കുന്ന രംഗങ്ങളും ചിത്രത്തിലേറെയുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.

എന്നാല്‍ രാജ്യത്തെ സാമൂഹ്യാവസ്ഥകളില്‍ നിങ്ങള്‍ ശരിക്കും ആശങ്കപ്പെടുന്നുണ്ടെങ്കില്‍ 'മെര്‍സല്‍' പോലുള്ള സിനിമയ്‌ക്കെതിരെയല്ല പരാതി നല്‍കേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്. ചില സിനിമകളില്‍ പണക്കാരില്‍ നിന്നു ധനം തട്ടിയെടുത്ത് പാവപ്പെട്ടവര്‍ക്കു നല്‍കുന്ന നായകന്മാരുണ്ട്. അവര്‍ക്കെതിരെയും കേസു കൊടുക്കുമോ? കോടതി ചോദിച്ചു.

 

Read more topics: HC, certificate,Mersal
English summary
HC dismisses plea to revoke censor certificate of Mersal
topbanner topbanner

More News from this section

Subscribe by Email