Thursday February 21st, 2019 - 1:18:am
topbanner

പെട്രോള്‍ വില വര്‍ദ്ധനവ് മറികടക്കാന്‍ ബിജെപി മന്ത്രിയുടെ വിചിത്ര ഉപദേശമിങ്ങനെ

suji
പെട്രോള്‍ വില വര്‍ദ്ധനവ് മറികടക്കാന്‍ ബിജെപി മന്ത്രിയുടെ വിചിത്ര ഉപദേശമിങ്ങനെ

പെട്രോള്‍ ,ഡീസല്‍ വില വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വിഷയത്തില്‍ രാജസ്ഥാന്‍ ബിജെപി മന്ത്രിയുടെ പ്രതികരണം ചര്‍ച്ചയാകുന്നു. എല്ലാ ജനങ്ങള്‍ക്കും പിന്തുടരാവുന്ന മാര്‍ഗമാണ് മന്ത്രി മുന്നോട്ട് വച്ചിരിക്കുന്നത്. മറ്റ് ജീവിത ചെലവുകള്‍ കുറച്ച് പെട്രോള്‍ ഡിസല്‍ വില വര്‍ദ്ധനവ് മറികടക്കാമെന്ന വിചിത്രമായ ആശയമാണ് മന്ത്രി രാജ്കുമാര്‍ റിന്‍വ പറയുന്നത്.

ആഗോള വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് അനുസരിച്ചാണ് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നതിനാല്‍ തങ്ങളുടെ ജീവിത ചെലവുകള്‍ കുറയ്ക്കണമെന്ന് ജനങ്ങള്‍ മനസിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമയം മന്ത്രിുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് രംഗത്തെത്തി. ബിജെപി നേതൃത്വം ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നില്ലെന്നതിന് ഉദാഹരണമാണ് ഈ പ്രസ്താവനയെന്ന് കുറ്റപ്പെടുത്തി. ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ വില കുറഞ്ഞ പ്രസ്താവനയിലൂടെ ജനങ്ങളെ കളിയാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

Viral News

Read more topics: haryana minister, controversy
English summary
haryana minister statement in controversy
topbanner

More News from this section

Subscribe by Email