Sunday June 24th, 2018 - 4:24:pm
topbanner
Breaking News

ആശുപത്രിയില്‍ നിന്നു ഓട്ടോയില്‍ യാത്ര ചെയ്ത ഗര്‍ഭിണിയെ കൂട്ടബലാത്സംഗം ചെയ്തു

rajani v
ആശുപത്രിയില്‍ നിന്നു ഓട്ടോയില്‍ യാത്ര ചെയ്ത ഗര്‍ഭിണിയെ കൂട്ടബലാത്സംഗം ചെയ്തു

ഗുരുഗ്രാം: ആശുപത്രിയില്‍നിന്നു പരിശോധന കഴിഞ്ഞു മടങ്ങിയ ആറുമാസം ഗര്‍ഭിണിയായ സ്ത്രീയെ ഓട്ടോറിക്ഷയില്‍ വെച്ച് ഡ്രവറും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമില്‍ മേയ് 21 നാണ് സംഭവം. പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.

ഭര്‍ത്താവുമൊത്ത് സൈക്കിളില്‍ ആശുപത്രിയിലേക്കു പോയ യുവതി അസ്വസ്ഥത അനുഭവപ്പെട്ടതോടെ മടക്കയാത്രയ്ക്ക് ഓട്ടോയില്‍ കയറുകയായിരുന്നു. ഡ്രൈവര്‍ നല്‍കിയ വെള്ളം കുടിച്ചതോടെ അബോധാവസ്ഥയിലായ യുവതിയെ ഡ്രൈവറും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു.

ബിഹാര്‍ സ്വദേശിയായ യുവതി ഭര്‍ത്താവിനും ചെറിയ മകനുമൊപ്പം മനേസറിലാണ് താമസിക്കുന്നത്. സംഭവം നടന്ന് നാല് ദിവസത്തിനുശേഷമാണ് യുവതി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

 

Read more topics: hariyana, pregnant women, rape
English summary
hariyana pregnant women rape

More News from this section

Subscribe by Email