Wednesday March 20th, 2019 - 5:19:pm
topbanner
topbanner

രാജ്യസഭാ ഉപാധ്യക്ഷ പദവിയിലെത്തിയ ഹരിവന്‍ഷ് തിരുത്തിക്കുറിച്ചത് 41 വര്‍ഷത്തെ ചരിത്രം

suji
രാജ്യസഭാ ഉപാധ്യക്ഷ പദവിയിലെത്തിയ ഹരിവന്‍ഷ് തിരുത്തിക്കുറിച്ചത് 41 വര്‍ഷത്തെ ചരിത്രം

ദില്ലി: രാജ്യസഭാ ഉപാധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹരിവന്‍ഷ് കുറിച്ചത് ഒരു ചരിത്രമാണ്. കാരണം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുറത്തുനിന്നുള്ളവര്‍ ആ കസേരയില്‍ എത്തിയത് മുന്‍പ് രണ്ടേരണ്ട് തവണ മാത്രം. കൃത്യമായി പറഞ്ഞാല്‍ രാജ്യസഭാ ഉപാധ്യക്ഷനാകുന് മൂന്നാമത്തെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടിക്കാരനാണ് ഹരിവന്‍ഷ്.

കോണ്‍ഗ്രസ് കാത്തുസൂക്ഷിച്ചിരുന്ന ഒരു മേധാവിത്വമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തകര്‍ത്തത്. കോണ്‍ഗ്രസിന്റെ ബികെ ഹരിപ്രസാദിനെ തോല്‍പ്പിച്ചാണ് ഹരിവന്‍ഷ് ഉപാധ്യക്ഷ പദവിയിലെത്തിയത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ സ്ഥാനങ്ങളിലെല്ലാം ഏറ്റവും കൂടുതല്‍ പേര്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെയായിരുന്നു.

എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം രാജ്യസഭാ ഉപാധ്യക്ഷ പദവിയിലാണ് ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് പാര്‍ട്ടിക്കാര്‍ വിരാജിച്ചത്. 41 വര്‍ഷക്കാലമായി, അതായത് 1977 മാര്‍ച്ച് 30ല്‍ രാം നിവാസ് മിര്‍ദ്ധ മുതല്‍ 2018 ജൂലൈ 1ന് പിജെ കുര്യന്‍ വരെ കോണ്‍ഗ്രസുകാര്‍ അധികാരം കൈയാളി.

ഇത്തവണയും പോസ്റ്റിനായി കോണ്‍ഗ്രസ് മത്സരത്തിന് ഇറങ്ങി. പക്ഷെ ആദ്യമായി രാജ്യസഭയിലെത്തിയ ഹരിവന്‍ഷിനോട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോറ്റു. ആകെ 244 അംഗങ്ങളില്‍ 73 അംഗങ്ങളാണ് ബിജെപിക്കുള്ളത്. എന്നിട്ടും 125 വോട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചു.

 

Viral News

English summary
harivansh first non congress deputy chair in 41 years
topbanner

More News from this section

Subscribe by Email