Wednesday November 14th, 2018 - 7:22:pm
topbanner

ആണ്‍കുട്ടി ജനിക്കാത്തതിനാല്‍ പീഡനം; യുവതി ആത്മഹത്യ ചെയ്തു

NewsDesk
ആണ്‍കുട്ടി ജനിക്കാത്തതിനാല്‍ പീഡനം; യുവതി ആത്മഹത്യ ചെയ്തു

താനെ: ആണ്‍കുട്ടി ജനിക്കാത്തതിനാല്‍ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചതിനെ തുടര്‍ന്ന് മൂന്നു കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. താനെയിലെ മുര്‍ബാദ് താലൂക്കിലെ രഞ്ജന കാശിനാഥ് എന്ന സ്ത്രീ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് പറയുന്നു.

രഞ്ജനയ്ക്ക് മൂന്നു പെണ്‍കുട്ടികളാണ്. ആണ്‍ കുട്ടി ജനിക്കാത്തതിനാലും കൂടുതല്‍ സ്ത്രീധനം ലഭിച്ചില്ലെന്ന കാരണം പറഞ്ഞും സ്ത്രീയെ ഭര്‍ത്താവ് കാശിനാഥും വീട്ടുകാരും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. പീഡനം അസഹ്യമായതോടെ കഴിഞ്ഞദിവസം ഇവര്‍ കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭര്‍ത്താവ് കാശിനാഥ്, ഇയാളുടെ മാതാവ്, രണ്ടു സഹോദരങ്ങള്‍ എന്നിവര്‍ക്കെതിരെ സ്ത്രീ പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും പോലീസ് കേസെടുത്തു. മൂന്നു പെണ്‍കുട്ടികളായതിനാല്‍ മകള്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടെന്നുകാട്ടി യുവതിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.

പ്രദേശത്ത് സ്ത്രീ പീഡനങ്ങള്‍ പതിവാണെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടികള്‍ ജനിക്കാത്ത കാരണത്തിനും, സ്ത്രീധന തര്‍ക്കത്തിനും മറ്റും സ്ത്രീകള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നുണ്ട്. ഇരകളുടെ ആത്മഹത്യയിലോ കൊലപാതകത്തിലോ കലാശിക്കുന്ന പീഡനങ്ങളില്‍ പോലീസ് വേണ്ട രീതിയില്‍ ഇപടാറില്ലെന്ന ആരോപണവും സജീവമാണ്.

Read more topics: birth, girl, woman
English summary
Harassed for giving birth to girls, woman ends life; 4 booked
topbanner

More News from this section

Subscribe by Email