Tuesday November 13th, 2018 - 8:09:am
topbanner

സുഹൃത്തിനൊപ്പം വീഡിയോ ചാറ്റിനിടെ 21കാരിയുടെ റഷ്യന്‍ റൗലെറ്റ് കളി; ബുള്ളറ്റ് തലതുളച്ചു

suji
സുഹൃത്തിനൊപ്പം വീഡിയോ ചാറ്റിനിടെ 21കാരിയുടെ റഷ്യന്‍ റൗലെറ്റ് കളി; ബുള്ളറ്റ് തലതുളച്ചു

ഭോപ്പാല്‍: തോക്കില്‍ ഒരു ഉണ്ട മാത്രം നിറച്ച് തലയ്ക്ക് നേരെ പിടിച്ച് ട്രിഗര്‍ അമര്‍ത്തി ഭയപ്പെടുത്തി കളിക്കുന്ന റഷ്യന്‍ റൗലെറ്റിനിടെ കളി കാര്യമായപ്പോള്‍ 21കാരിയുടെ ജീവന്‍ പൊലിഞ്ഞു. ഗ്വാളിയോറിലെ വീട്ടില്‍ സുഹൃത്തുമായുള്ള വീഡിയോ ചാറ്റിനിടെയായിരുന്നു പിതാവിന്റെ റിവോള്‍വര്‍ ഉപയോഗിച്ചുള്ള കളി.

ഡല്‍ഹി മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സുഹൃത്ത് നസ്മയുമായുള്ള വീഡിയോ ചാറ്റിനിടെയാണ് കരിഷ്മ യാദവ് കൊല്ലപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സുദേഷ് തിവാരി വ്യക്തമാക്കി. 'തോക്കില്‍ ഒരു ഉണ്ടയാണുള്ളത്, ഇത് എവിടെയാണെന്ന് അറിയില്ല', എന്നുപറഞ്ഞാണ് കരിഷ്മ നസ്മയെ പിതാവിന്റെ റിവോള്‍വര്‍ കാണിച്ചത്.

ഇതിന് ശേഷം തോക്ക് സ്വന്തം തലയില്‍ വെച്ചു. അപകടമുണ്ടാക്കുന്ന ആയുധം വെച്ച് കളിക്കേണ്ടെന്ന് നസ്മ സുഹൃത്തിന് മുന്നറിയിപ്പ് നല്‍കി. തോക്ക് ആദ്യം താഴെവെച്ച ശേഷം വീണ്ടും തലയ്ക്ക് നേരെ പിടിച്ച് വിധി മരണം കാത്തുവെച്ചിട്ടുണ്ടോയെന്ന് അറിയാമെന്ന് പറഞ്ഞു. ട്രെയിന്‍ യാത്രക്കിടെ കോള്‍ കട്ടാിയി.

ഈ സമയത്താണ് വെടിപൊട്ടിയതെന്നാണ് പോലീസ് കരുതുന്നത്. നസ്മ വീണ്ടും വിളിച്ചെങ്കിലും ആദ്യം മറുപടിയുണ്ടായില്ല. പിന്നീട് ഒരു തവണ കോളെടുത്ത് ബുള്ളറ്റ് കൊണ്ടതായി പറഞ്ഞു. അടഞ്ഞുകിടന്ന വാതില്‍ തകര്‍ത്ത് സൈനികന്‍ കൂടിയായ സഹോദരന്‍ അകത്ത് കടക്കുമ്പോള്‍ കരിഷ്മ ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു.

അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്‍സിസി പരിശീലനം നടത്തിയിട്ടുള്ള കരിഷ്മയ്ക്ക് ആയുധ പരിശീലനവും ലഭിച്ചിരുന്നു.

 

English summary
gwalior girl shoots herself with dads revolver on video chat with friend
topbanner

More News from this section

Subscribe by Email