topbanner
Monday January 22nd, 2018 - 3:38:pm
topbanner

ആള്‍ദൈവം ഗുര്‍മീതിന് ജയിലില്‍ വി.ഐ.പി പരിഗണന; വെളിപ്പെടുത്തലുമായി സഹതടവുകാരന്‍

rajani v
ആള്‍ദൈവം ഗുര്‍മീതിന് ജയിലില്‍ വി.ഐ.പി പരിഗണന; വെളിപ്പെടുത്തലുമായി സഹതടവുകാരന്‍

റോത്തക്: ബലാത്സംഗക്കേസില്‍ ഇരുപത് വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗൂര്‍മീത് റാം റഹീം സിംഗിന് വി.ഐ.പി പരിഗണനയെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍. ജാമ്യത്തിലിറങ്ങിയ സഹതടവുകാരനാണ് ഗുര്‍മീതിന് നല്‍കുന്ന വിഐപി പരിഗണനയെ കുറിച്ച് പുറംലോകത്തെ അറിയിച്ചത്. ഗുര്‍മീത് കാരണം മറ്റ് തടവുകാര്‍ക്ക് ജയിലില്‍ സ്വതന്ത്രമായി നടക്കാന്‍ പോലും കഴിയുന്നില്ലെന്നും ഇയാള്‍ ആരോപിച്ചു.

ജയിലിലെ തടവുകാര്‍ക്ക് 20 മിനിറ്റാണ് പരമാവധി സന്ദര്‍ശന സമയം. എന്നാല്‍ ഗുര്‍മീതിന് രണ്ട് മണിക്കൂര്‍ വരെ സന്ദര്‍ശകരുമായി കൂടിക്കാഴ്ച അനുവദിക്കാറുണ്ടെന്ന് തടവുകാരനായ രാഹുല്‍ ജെയ്ന്‍ പറഞ്ഞു. ജാമ്യത്തില്‍ ഇറങ്ങിയ ജെയ്ന്‍ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആരോപണം ഉന്നയിച്ചത്.

പ്രത്യേക വാഹനത്തില്‍ ജയിലിന് പുറത്ത് നിന്ന് കൊണ്ടു വരുന്ന ഭക്ഷണമാണ് ഗുര്‍മീതിന് നല്‍കുന്നത്. ഇതേ ജയിലില്‍ തന്നെയാണ് ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും മറ്റ് തടവുകാര്‍ ഇയാളെ കണ്ടിട്ടില്ല. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിന് സമീപത്തേക്ക് മറ്റ് തടവുകാര്‍ക്ക് പോകാന്‍ അനുമതിയില്ല.

ഇയാള്‍ പുറത്തിറങ്ങുന്ന സമയത്ത് മറ്റ് മുഴുവന്‍ തടവകാരെയും സെല്ലുകളില്‍ അടയ്ക്കുമെന്നും ജെയ്ന്‍ വെളിപ്പെടുത്തി.ഗുര്‍മീത് എത്തിയതിന് ശേഷം മറ്റ് തടുവുകാര്‍ക്ക് സെല്ലിന് പുറത്ത് സ്വതന്ത്രമായി നടക്കാന്‍ പോലും സാധിക്കുന്നില്ല. ഗുര്‍മിതിന് ജയിലില്‍ ജോലികളൊന്നും നല്‍കുന്നില്ല.

Read more topics: gurmeeth, jail, vip treatment
English summary
gurmeeth jail vip treatment
topbanner topbanner

More News from this section

Subscribe by Email