Thursday April 26th, 2018 - 11:02:am
topbanner

ഗുര്‍മീതിന്റെ ഗുഹയില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ചകളെ കുറിച്ച് രാഖി സാവന്ത്

rajani v
ഗുര്‍മീതിന്റെ ഗുഹയില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ചകളെ കുറിച്ച് രാഖി സാവന്ത്

ബലാത്സംഗക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമും ഹണിപ്രീതിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തലുമായി നടി രാഖി സാവന്ത്. ഗുര്‍മീതിന്റെ സിര്‍സയിലെ ആശ്രമത്തില്‍ പോയപ്പോള്‍ കണ്ട കാഴ്ചകളെക്കുറിച്ചാണ് രാഖി പറയുന്നത്.''സഹോദരനൊപ്പമാണ് അന്ന് ഗുര്‍മീതിന്റെ സിര്‍സയിലെ ആശ്രമത്തില്‍ പോയത്.

ഗുര്‍മീതും ഹണിപ്രീതും അച്ഛനും മകളുമായാണ് അറിയപ്പെടുന്നതെങ്കിലും അവരുടെ ബന്ധം അത്തരത്തിലുള്ളതാണെന്ന് തോന്നിയില്ല. ആശ്രമത്തിലെ ഒരു ഗുഹയിലെത്തിയപ്പോള്‍ അവിടെയാണ് തന്റെ പൂജകള്‍ നടക്കുന്നതെന്ന് ബാബ പറഞ്ഞു.''എന്നാല്‍ പിന്നീടാണ് അവിടെ വച്ചാണ് ഇയാള്‍ പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നതെന്ന് മനസിലാക്കിയത്. ഗുഹയിലെത്തിയ താന്‍ അവിടെ വയാഗ്ര കണ്ടെന്നും രാഖി വെളിപ്പെടുത്തി.

ഒരു ആത്മീയ നേതാവിന്റെ മുറിയില്‍ എങ്ങനെയാണ് വയഗ്ര വന്നതെന്ന് ഞാന്‍ ആകുലപ്പെട്ടിരുന്നു. അന്ന് അയാളുടെ മുഖം മൂടി മാറ്റുമെന്ന് ഞാന്‍ തീരുമാനിച്ചെന്നും രാഖി പറഞ്ഞു.

 

English summary
gurmeeth aashramam visual told rakhi savanth

More News from this section

Subscribe by Email