Thursday June 27th, 2019 - 6:26:am
topbanner
topbanner

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം ; ആള്‍ ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി

suji
മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം ; ആള്‍ ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി

മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹിം കുറ്റക്കാരനെന്ന് കോടതി. പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ജനുവരി 17ന് കോടതി ശിക്ഷ വിധിക്കും. 2002ലാണ് കേസിന് ആസ്പദമായ സംഭവം. സിര്‍സയിലെ ദേരാ സച്ചാ സൌദയില്‍ ഗുര്‍മീത് എങ്ങനെയാണ് സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതെന്ന് പൂരാ സച്ച് എന്ന തന്റെ പത്രത്തിലൂടെ ഛത്രപതി വാര്‍ത്ത നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഗുര്‍മീത് ഇയാളെ വെടിവെച്ചുകൊലപ്പെടുത്തിയത്. സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഛത്രപതി 2003ല്‍ മരണത്തിന് കീഴടങ്ങി.

2006ലാണ് കേസ് സിബിഐക്ക് കൈമാറിയത്. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട ജയിലില്‍ കഴിയുകയാണ് ഗുര്‍മീത്.

 

Read more topics: gurmeet ram rahim ,journalist
English summary
gurmeet ram rahim convicted in murder of journalist
topbanner

More News from this section

Subscribe by Email