Sunday July 22nd, 2018 - 8:04:pm
topbanner
Breaking News

പീഡനക്കേസില്‍ അകത്തായ ആള്‍ദൈവത്തിന് ജയിലില്‍ ദിവസേന 20 രൂപ വരുമാനം; ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹീം സിംഗിന് ജയിലില്‍ പച്ചക്കറി കൃഷി

suji
പീഡനക്കേസില്‍ അകത്തായ ആള്‍ദൈവത്തിന് ജയിലില്‍ ദിവസേന 20 രൂപ വരുമാനം; ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹീം സിംഗിന് ജയിലില്‍ പച്ചക്കറി കൃഷി

ചണ്ഡീഗഢ്: ലക്ഷക്കണക്കിന് പേരെ ഭക്തരാക്കി വിലസിയിരുന്ന ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹീമിന് ജയിലില്‍ പിടിപ്പത് പണി. ലൈംഗിക പീഡനക്കേസില്‍ 20 വര്‍ഷത്തെ ജയില്‍ശിക്ഷ നേരിടുന്ന ഗുര്‍മീതിനെ റോത്തഗ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ ആയിരം യാര്‍ഡ് സ്ഥലത്ത് പച്ചക്കറി കൃഷി നടത്തുന്നതാണ് ഇയാളുടെ ഡ്യൂട്ടി.

ജയിലിലെത്തി ചുരുങ്ങിയ കാലം കൊണ്ട് വലിയ കൃഷിക്കാരനായി ഇയാള്‍ മാറിക്കഴിഞ്ഞു. ഇതുവരെ 1.5 ക്വിന്റല്‍ ഉരുളക്കിഴങ്ങ്, ആലോവേര, തക്കാളി, ചുരയ്ക്ക, പീച്ചിങ്ങ എന്നിവയാണ് ഗുര്‍മീതിന്റെ നേതൃത്വത്തില്‍ ഉത്പാദിപ്പിച്ചത്. വൈദഗ്ധ്യമില്ലാത്ത തൊഴിലാളി ഗണത്തിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ദിവസേന 20 രൂപയാണ് രണ്ട് മണിക്കൂര്‍ നേരത്തെ കൃഷിക്ക് ഇയാളുടെ ശമ്പളം.

അതേസമയം ശമ്പളം പണമായി കൊടുക്കാത്തതിനാല്‍ ഈ പൈസയില്‍ കൈതൊടാന്‍ ഗുര്‍മീതിന് സാധിക്കില്ല. ജയിലിലെ അന്തേവാസികളുടെ ശമ്പളം ബാങ്ക് അക്കൗണ്ടിലേക്കാണ് അയയ്ക്കുക. എന്നാല്‍ ഗുര്‍മീതിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കോടതി ഉത്തരവ് പ്രകാരം പിടിച്ചെടുത്തിരിക്കുകയാണ്.

ജയിലില്‍ പ്രഭാഷണം നടത്താന്‍ അനുവദിക്കണമെന്ന് ഗുര്‍മീത് സിംഗ് ആവശ്യപ്പെട്ടിരുന്നെങ്കിലും ജയില്‍ അധികൃതര്‍ അനുവദിച്ചില്ല. ഇയാള്‍ ഉണ്ടാക്കുന്ന പച്ചക്കറികള്‍ ജയില്‍ ഭക്ഷണം ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്.

 

English summary
gurmeet ram rahim Singh earns rs 20 per day for growing vegetables in jail
topbanner

More News from this section

Subscribe by Email