topbanner
Thursday October 19th, 2017 - 3:35:am
topbanner

ഹണിപ്രീതിനെ പൂട്ടാന്‍ രാജസ്ഥാനിലെ സ്‌കൂള്‍ കെട്ടിടത്തില്‍ പരിശോധന

rajani v
ഹണിപ്രീതിനെ പൂട്ടാന്‍ രാജസ്ഥാനിലെ സ്‌കൂള്‍ കെട്ടിടത്തില്‍ പരിശോധന

ഛണ്ഡീഗഡ്: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ് ദേര സച്ഛ സൗധ തലവന്‍ ഗുര്‍മീത് രാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ പൂട്ടാന്‍ പോലീസ് തെച്ചില്‍ ശക്തമാക്കി. രഹസ്യ വിവരത്തെ തുടര്‍ന്ന് ഗുര്‍മീതിന്റെ ജന്മനാടായ രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ പോലീസ്‌സംഘം ഇന്ന് തിരച്ചില്‍ നടത്തി.

ഹനുമന്‍ഗഡില്‍ ഹണിപ്രീത് ഉണ്ടെന്നും ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ ശ്രമിക്കുകയാണെന്നുമായിരുന്നു പോലീസിന് ലഭിച്ച വിവരം.തുടര്‍ന്ന് പ്രദേശത്തെ സ്‌കൂളില്‍ രാജസ്ഥാന്‍ പോലീസ് സംഘം പരിശോധന നടത്തി. ഹരിയാനയില്‍ നിന്നുള്ള അന്വേഷണ സംഘവും പരിശോധനയില്‍ പങ്കുചേര്‍ന്നു.

അതേസമയം നേപ്പാളില്‍ ഒരു കാറില്‍ ഹണിപ്രീതിനെ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ്അന്വേഷണം നേപ്പാളിലേക്കും വ്യാപിപ്പിച്ചിരുന്നു.അതേസമയം ഹണി പ്രീത് നേപ്പാളില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചതായി സിബിഐ നേപ്പാള്‍ ഡയറക്ടര്‍ പുഷ്‌കര്‍ കാര്‍ക്കി വ്യക്തമാക്കി. ബലാത്സംഗ കേസില്‍ ഗുര്‍മീതിനെ തടവുശിക്ഷയ്ക്ക് വിധിച്ച ഓഗസ്ത് 28 മുതല്‍ ഹണി പ്രീത്ഒളിവിലാണ്.

English summary
gurmeet case honeypreethi search rajasthan
topbanner topbanner

More News from this section

Subscribe by Email