Thursday June 20th, 2019 - 4:41:am
topbanner
topbanner

ഗുര്‍മീതിന്റെ ബിസിനസില്‍ പണം മുടക്കിയ അനുയായി ആത്മഹത്യ ചെയ്തു

rajani v
ഗുര്‍മീതിന്റെ ബിസിനസില്‍ പണം മുടക്കിയ അനുയായി ആത്മഹത്യ ചെയ്തു

സിര്‍സ: ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവിന് വിധിക്കപ്പെട്ട ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമ്‌ന്റെ അനുയായി ആത്മഹത്യ ചെയ്തു. ഗുര്‍മീതിന്റെ ബിസിനസില്‍ പണം മുടക്കിയ ഭക്തനാണ് പണം നഷ്ടമാവുമെന്ന ആധിയില്‍ ആത്മഹത്യ ചെയ്തത്. 48 കാരനായ സോംവീര്‍ ആണ് ആത്മഹത്യ ചെയ്തത്.

3.10 കോടി രൂപയാണ് ഇയാള്‍ ഗുര്‍മീതിന്റെ ഹോട്ടല്‍, റിസോര്‍ട്ട് ബിസിനസുകളില്‍ നിക്ഷേപിച്ചിരുന്നത്. കൂടാതെ 12 ഏക്കര്‍ ഭൂമി ആശ്രമത്തിന് നല്‍കുകയും ചെയ്തിരുന്നു.ബുധനാഴ്ച മുതലാണ് ഇയാളെ കാണാതായത് എന്നു പറയപ്പെടുന്നു. ഗുര്‍മീതിന്റെ അറസ്റ്റ് അറിഞ്ഞതു മുതല്‍ ഇയാള്‍ വിഷമത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
തന്റെ 25 ഏക്കര്‍ ഭൂമി വിറ്റാണ് ഇയാള്‍ ഗുര്‍മീതിന്റെ ബിസിനസില്‍ പണം നിക്ഷേപിച്ചത്. നല്ല ലാഭം നല്‍കുമെന്ന് ഗുര്‍മീത് ഇയാളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.

 

English summary
gurmeet buisness partner suicide india
topbanner

More News from this section

Subscribe by Email