Tuesday October 23rd, 2018 - 3:19:pm
topbanner
Breaking News

ഗുജറാത്തിലും മധ്യപ്രദേശിലും പത്മാവതിന് വിലക്ക്

rajani v
 ഗുജറാത്തിലും മധ്യപ്രദേശിലും പത്മാവതിന് വിലക്ക്

ഭോപ്പാല്‍:ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീല ബന്‍സാരിയുടെ പത്മാവതി പുതിയ പേരുമായി ജനുവരി 25ന് തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങവെ വീണ്ടും പ്രദര്‍ശനം വിലക്കി ഗുജറാത്തും, മധ്യപ്രദേശും.

സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയതോടെ പത്മാവത് എന്ന പേരിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ വീണ്ടും ചിത്രം പ്രതിസന്ധിയിലാവുകയാണ്.

മധ്യപ്രദേശില്‍ പത്മാവത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. നേരത്തെ പത്മാവതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സെന്‍സറിങ് കഴിഞ്ഞെത്തിയ പത്മാവതിനും തുടരുമെന്ന് ചൗഹാന്‍ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും പത്മാവതിന്റെ റിലീസിങ് സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് അറിയിച്ചു.

 

Read more topics: gujarath, madhyapradesh, pathmavath
English summary
gujarath madhyapradesh pathmavath
topbanner

More News from this section

Subscribe by Email