Saturday February 16th, 2019 - 3:12:pm
topbanner

ജനങ്ങള്‍ക്കു ബി.ജെ.പിയിലുള്ള അതൃപ്തിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലത്തില്‍ ദൃശ്യമാവുന്നതെന്ന് ശിവേസന

sadu prakash
ജനങ്ങള്‍ക്കു ബി.ജെ.പിയിലുള്ള അതൃപ്തിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലത്തില്‍ ദൃശ്യമാവുന്നതെന്ന് ശിവേസന

മുംബൈ: ജനങ്ങള്‍ക്കു ബി.ജെ.പിയിലുള്ള അതൃപ്തിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലത്തില്‍ ദൃശ്യമാവുന്നതെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ ശിവേസന. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ബി.ജെ.പിയ്ക്കെതിരെ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയത്.

എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ പോലെ അത്ര എളുപ്പമായിരുന്നില്ല സംസ്ഥാനത്തെ ബി.ജെ.പി ജയം. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ മിനുട്ടുകള്‍ക്കുള്ളില്‍ വ്യക്തമായ മുന്‍തൂക്കം നേടിയെങ്കിലും ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസായിരുന്നു സംസ്ഥാനത്ത് ലീഡ് ചെയ്തത്.

എന്നാല്‍ പിന്നീട് വീണ്ടും ബി.ജെ.പി ലീഡ് പുന:സ്ഥാപിക്കുകയായിരുന്നു. ഒടുവിലത്തെ കണക്കുകളനുസരിച്ച് ബി.ജെ.പി 101 സീറ്റുകളിലും കോണ്‍ഗ്രസ് 76 സീറ്റുകളിലും വിജയിച്ചപ്പോള്‍ അഞ്ചു സീറ്റുകള്‍ മറ്റുള്ളവര്‍ക്ക് ലഭിച്ചിരുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസ് മികച്ച പോരാട്ടം കാഴ്ചവച്ചതിനെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയോടു പ്രതികരിക്കവേയായിരുന്നു ശിവേസനാ നേതാവും പാര്‍ലമെന്റ് അംഗവുമായ സഞ്ജവ് റാവുത്ത് ബി.ജെ.പിയെ വിമര്‍ശിച്ചത്.

ഗുജറാത്തില്‍ ബി.ജെ.പി ഭരണത്തിലെത്തുമെങ്കില്‍ പോലും ജനങ്ങളുടെ അതൃപ്തി വ്യക്തമാണെന്ന് റാവുത്ത് പറഞ്ഞു. തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കുന്നത് ബി.ജെ.പിയോടുള്ള ജനങ്ങളുടെ അതൃപ്തിയാണ്. അതു ഫലത്തില്‍ വ്യക്തമാണെന്ന് ശിവസേനാ നേതാവ് പറഞ്ഞു.

Viral News

Read more topics: gujarat, poll, sivasena, criticize, BJP
English summary
gujarat poll: sivasena criticize BJP
topbanner

More News from this section

Subscribe by Email