Tuesday October 23rd, 2018 - 3:52:pm
topbanner
Breaking News

ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നില്‍; വന്‍ മുന്നേറ്റം

NewsDesk
ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നില്‍; വന്‍ മുന്നേറ്റം


ദില്ലി: ഹിമാചല്‍ പ്രദേശ് ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുന്നതായി ഫലസൂചനകള്‍.

182 മണ്ഡലങ്ങളിലേയ്ക്ക് വോട്ടെടുപ്പു നടന്ന ഗുജറാത്തില്‍ ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ബിജെപി 88 കോണ്‍ഗ്രസ് 91 എന്ന നിലയിലാണ്. തുടക്കത്തില്‍ ബിജെപി 100 സീറ്റുകളില്‍ അധികം മുന്നേറ്റമുണ്ടാക്കിയെങ്കിലും പിന്നീട് കോണ്‍ഗ്രസ് ഒപ്പമെത്തുകയായിരുന്നു.

68 സീറ്റുകളുള്ള ഹിമാചല്‍ നിയമസഭയില്‍ മുപ്പത്തിയഞ്ചോ അതിലധികമോ സീറ്റ് നേടുന്നവര്‍ക്ക് ഭരണം പിടിക്കാം. ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താനാവുമെന്ന് പ്രതീക്ഷിക്കുന്ന ബി.ജെ.പി. ഹിമാചലില്‍ കോണ്‍ഗ്രസില്‍നിന്ന് ഭരണം പിടിച്ചെടുക്കുമെന്നും അവകാശപ്പെടുന്നു.

അതേസമയം, ഹിമാചലില്‍ തുടക്കത്തില്‍ തന്നെ ലീഡ് പിടിച്ച ബിജെപി ക്രമേണ ലീഡ് നില വര്‍ധിപ്പിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ സൂചന പ്രകാരം 26 ഇടത്ത് ബിജെപി മുന്നിലാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസിന് 13 സീറ്റില്‍ മാത്രമാണ് ലീഡുള്ളത്. 68 സീറ്റുകളുള്ള ഹിമാചല്‍ നിയമസഭയില്‍ മുപ്പത്തിയഞ്ചോ അതിലധികമോ സീറ്റ് നേടുന്നവര്‍ക്ക് ഭരണം പിടിക്കാം.

Read more topics: Gujarat, Election, BJP, Congress
English summary
Gujarat Election Results: BJP leads in 89 seats, Congress leads in 91
topbanner

More News from this section

Subscribe by Email