Monday July 16th, 2018 - 4:09:pm
topbanner
Breaking News

ഗുജറാത്തില്‍ ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ് ഭരണത്തിലേക്കെന്ന് സൂചന

NewsDesk
ഗുജറാത്തില്‍ ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ് ഭരണത്തിലേക്കെന്ന് സൂചന

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എല്ലാ പ്രവചനങ്ങളും കാറ്റില്‍പറത്തി കോണ്‍ഗ്രസ് ഭരണത്തിലേക്കെന്ന് സൂചന. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് വ്യക്തമായ ലീഡുമായി കുതിക്കുകയാണ്.

ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ബിജെപി 85 കോണ്‍ഗ്രസ് 94 എന്ന നിലയിലാണ്. തുടക്കത്തില്‍ ബിജെപി 100 സീറ്റുകളില്‍ അധികം മുന്നേറ്റമുണ്ടാക്കിയെങ്കിലും പിന്നീട് കോണ്‍ഗ്രസ് മുന്നിലെത്തുകയായിരുന്നു.

പട്ടേല്‍ സമുദായത്തിന് ശക്തിയുള്ള സൗരാഷ്ട്ര, കച്ച് മേഖലയിലാണ് കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയത്. വടക്കന്‍ ഗുജറാത്തിലും ബിജെപി ആദ്യം നിലനിര്‍ത്തിയിരുന്ന മുന്നേറ്റം കുറഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി വിജയ് രൂപാനിയും മോദിയുടെ മുന്‍ സീറ്റായ മെഹ്‌സാനയില്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും പിന്നിലാണ്.

Read more topics: Gujarat, election, BJP, Congress
English summary
Gujarat election results 2017 LIVE: BJP leads in 85 seats, Congress in 94

More News from this section

Subscribe by Email