Friday August 23rd, 2019 - 10:23:am
topbanner
topbanner

ബെംഗളുരുവില്‍ യുവതിയെ ആക്രമിക്കുന്ന ദൃശ്യം പുറത്ത്; നോക്കിനിന്ന് നാട്ടുകാര്‍

NewsDesk
ബെംഗളുരുവില്‍ യുവതിയെ ആക്രമിക്കുന്ന ദൃശ്യം പുറത്ത്; നോക്കിനിന്ന് നാട്ടുകാര്‍

ബംഗളുരു: പുതുവര്‍ഷാഘോഷവുമായി ബന്ധപ്പെട്ട് ബംഗളുരുവിലെ നടുറോഡില്‍ വെച്ച് രണ്ടു പുരുഷന്മാര്‍ യുവതിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബെംഗളുരുവില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടായതു ക്രൂരമായ ആക്രമണങ്ങള്‍ എന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് സ്‌കൂട്ടര്‍ യാത്രികര്‍ യുവതിയോടു മോശമായി പെരുമാറുന്ന വീഡിയോ പുറത്ത് വന്നത്.

കിഴക്കന്‍ ബംഗളുരുവിലെ കമ്മനഹള്ളി റോഡിലെ ഒരു വീട്ടില്‍ സഥാപിച്ച കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഓട്ടോയില്‍ നിന്നിറങ്ങി 50 മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് നടക്കുകയാണ് യുവതി. യുവതി തനിയെയാണെന്ന് കണ്ട് അതുവഴി സ്‌കൂട്ടറില്‍ വരികയായിരുന്ന രണ്ടുപേരിലൊരാള്‍ ബലമായി തന്നിലേക്ക് വലിച്ചടുപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് വിഡിയോയിലുള്ളത്.

എതിര്‍ക്കുകയും അടിക്കുകയും ചെയ്യുന്ന യുവതിയെ ഇയാള്‍ സ്‌കൂട്ടറിലിരിക്കുന്ന സുഹൃത്തിനടുത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നു. കുറച്ചകലെയുള്ള റോഡില്‍ ആള്‍ത്തിരക്കുണ്ടെങ്കിലും യുവതി ഒച്ചവെച്ചിട്ടും ആരും സഹായത്തിനെത്തിയില്ല. അവസാനം യുവതിയെ കീഴ്‌പ്പെടുത്താന്‍ കഴിയാതെ രണ്ടുപേരും സ്‌കൂട്ടറില്‍ രക്ഷപ്പെടുന്നതാണ് കാമറയില്‍ പതിഞ്ഞിട്ടുള്ളത്.

പുതുവര്‍ഷപ്പുലരിയില്‍ ബെംഗളുരുവിലുണ്ടായതു വലിയ തിക്കും തിരക്കുമാണെന്നു ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമത്തിനു മുതിര്‍ന്ന പുരുഷാരത്തിനു നടുവില്‍ സഹായത്തിനായി നിലവിളിച്ചു പെണ്‍കുട്ടികള്‍ പൊട്ടിക്കരഞ്ഞുവെന്നും അവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.

പൊലീസ് ഈ സംഭവങ്ങള്‍ കണ്ടതായി നടിക്കുകയോ പരാതിക്കാരെ സഹായിക്കുകയോ ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്. പൊലീസുകാരിയുടെ തോളില്‍ കിടന്ന് ഒരു യുവതി പൊട്ടിക്കരയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Read more topics: CCTV, Bengaluru, road
English summary
CCTV grabs show beasts that roamed Bengaluru roads
topbanner

More News from this section

Subscribe by Email