Thursday November 15th, 2018 - 2:17:pm
topbanner

ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അരുണ്‍ ജെയ്റ്റിലി

Jikku Joseph
ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അരുണ്‍ ജെയ്റ്റിലി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ധനമന്ത്രി അരുണ്‍ ജെയ്റ്റിലി രംഗത്ത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പും നടത്താനുള്ള സാധ്യതകളാണ് അദ്ദേഹം തള്ളിക്കളഞ്ഞത്.

തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തുന്നതിനെ സര്‍ക്കാര്‍ പൂര്‍ണമായും പിന്തുണക്കുകയാണ്. എന്നാല്‍ അതിന്റെ പേരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തില്ലെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അരുണ്‍ ജെയ്റ്റിലി പറഞ്ഞു. ഭരണഘടനയില്‍ മാറ്റം വരുത്തുന്നത് വരെ തിരഞ്ഞെടുപ്പ് ഒന്നിച്ചുനടത്തുന്നതിന് സമവായം ആവശ്യമാണ്. കാലാവധി പൂര്‍ത്തിയായിട്ടും തിരഞ്ഞെടുപ്പ് നീട്ടണമെങ്കില്‍ ഭരണഘടനയില്‍ മാറ്റം വരുത്തണമെന്നും ജെയ്റ്റിലി പറഞ്ഞു.

രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് എന്നിവര്‍ നിരന്തരമായി ആവശ്യപ്പെടുന്നതായിരുന്നു തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കണമെന്ന്. എന്നാല്‍ അത്തരത്തിലൊരു സാധ്യതയേ ഇല്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭ തിരഞ്ഞെടുപ്പുകള്‍ നീട്ടിവച്ച് ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്താനുള്ള സാധ്യതയും ജയ്റ്റ്‌ലി ഇതോടെ തള്ളിക്കളഞ്ഞു.

English summary
govt wants simultaneous elections, but lok sabha elections will not be advanced says arun jaitley
topbanner

More News from this section

Subscribe by Email