Thursday September 20th, 2018 - 12:24:am
topbanner
Breaking News

അടല്‍ പെന്‍ഷന്‍ യോജന പ്രകാരം പ്രതിമാസ പെന്‍ഷന്‍ 10000 ആയി ഉയര്‍ത്താന്‍ ആലോചിച്ച് സര്‍ക്കാര്‍; പദ്ധതി സജീവ പരിഗണനയില്‍

suji
അടല്‍ പെന്‍ഷന്‍ യോജന പ്രകാരം പ്രതിമാസ പെന്‍ഷന്‍ 10000 ആയി ഉയര്‍ത്താന്‍ ആലോചിച്ച് സര്‍ക്കാര്‍; പദ്ധതി സജീവ പരിഗണനയില്‍

ദില്ലി: അടല്‍ പെന്‍ഷന്‍ യോജന പ്രകാരമുള്ള പെന്‍ഷന്‍ പരിധി പ്രതിമാസം 10,000 രൂപയായി ഉയര്‍ത്താന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ 5000 രൂപയാണ് ഈ സ്ലാബ്. എപിവൈ പ്രകാരമുള്ള പെന്‍ഷന്‍ മൂല്യം ഉയര്‍ത്തേണ്ടത് ആവശ്യമാണെന്ന് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി മദ്‌നേഷ് കുമാര്‍ മിശ്ര വ്യക്തമാക്കി.

പെന്‍ഷന്‍ മൂല്യം 10000 രൂപയാക്കി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി സര്‍ക്കാരിന് അയച്ചിട്ടുണ്ട്. പദ്ധതി സജീവമായ പരിഗണനയിലാണ്, മിശ്ര പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് പെന്‍ഷന്റെ ഗുണം ലഭിക്കാനാണ് ഈ വര്‍ദ്ധനവ് ആവശ്യപ്പെടുന്നതെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി & ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ഹേമന്ദ് ജി കോണ്‍ട്രാക്ടര്‍ വ്യക്തമാക്കി.

നിലവില്‍ 1000 രൂപ മുതല്‍ 5000 രൂപ വരെ പ്രതിമാസം ലഭിക്കുന്ന അഞ്ച് സ്ലാബുകളാണുള്ളത്. 60 വയസ്സ് ആകുമ്പോള്‍ ഈ പെന്‍ഷന്‍ അനുയോജ്യമല്ലെന്ന് ആളുകള്‍ പ്രതികരിച്ചതോടെയാണ് മൂല്യം ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്, കോണ്‍ട്രാക്ടര്‍ പറഞ്ഞു. എപിവൈ എന്റോള്‍മെന്റ് ഓട്ടോമാറ്റിക്കായി നടത്താനും, പരമാവധി പ്രായപരിധി 50 വയസ്സായി ഉയര്‍ത്താനുമുള്ള പദ്ധതിയും അതോറിറ്റി സര്‍ക്കാരിന്റെ പരിഗണനയ്ക്ക് നല്‍കിയിട്ടുണ്ട്.

 

English summary
govt mulls raising pension limit to up to rs 10000 a month under atal pension yojana
topbanner

More News from this section

Subscribe by Email