Sunday September 23rd, 2018 - 2:20:am
topbanner

വൃദ്ധരായ മാതാപിതാക്കളെ പെരുവഴിയില്‍ തള്ളുന്ന മക്കള്‍ക്ക് 6 മാസം ജയില്‍ശിക്ഷ വരുന്നു

suji
വൃദ്ധരായ മാതാപിതാക്കളെ പെരുവഴിയില്‍ തള്ളുന്ന മക്കള്‍ക്ക് 6 മാസം ജയില്‍ശിക്ഷ വരുന്നു

വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുകയും, പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ശിക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ മൂന്ന് മാസത്തെ ജയില്‍ശിക്ഷ നല്‍കുന്നത് ആറ് മാസമാക്കി വര്‍ദ്ധിപ്പിക്കാനാണ് മോദി സര്‍ക്കാരിന്റെ തീരുമാനം.

2007ലെ മെയിന്റനന്‍സ് & വെല്‍ഫെയര്‍ ഓഫ് പാരന്റ്‌സ് & സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പുനഃക്രമീകരിക്കാനാണ് നീതിന്യായ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. മക്കള്‍ എന്ന വ്യാഖ്യാനത്തില്‍ ദത്തെടുത്ത കുട്ടികള്‍, മരുമക്കള്‍, പേരക്കുട്ടികള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്താനാണ് നിര്‍ദ്ദേശം.

നിലവില്‍ സ്വന്തം മക്കളെ മാത്രമാണ് ഈ ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആക്ടിന്റെ 2018 ഡ്രാഫ്റ്റ് ബില്‍ തയ്യാറാക്കിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ നിലവിലെ നിയമത്തിന് പകരം ഈ നിയമം നടപ്പാകും. ശിക്ഷ കൂടാതെ മെയിന്റനന്‍സ് തുക പ്രതിമാസം പതിനായിരം രൂപ വരെയായി വര്‍ദ്ധിപ്പിക്കും.

മക്കള്‍ മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് മെയിന്റനന്‍സ് ട്രിബ്യൂണലിനെ സമീപിക്കാം.

 

English summary
govt mulling six month jail term for those abandoning elderly parents
topbanner

More News from this section

Subscribe by Email