Thursday September 20th, 2018 - 12:49:pm
topbanner
Breaking News

'സമഗ്ര ശിക്ഷ' പദ്ധതി; ലക്ഷങ്ങള്‍ ഗ്രാന്റ്

akhila
'സമഗ്ര ശിക്ഷ' പദ്ധതി; ലക്ഷങ്ങള്‍ ഗ്രാന്റ്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുതിയ പദ്ധതികളുമായി 'സമഗ്ര ശിക്ഷ'. രാജ്യത്തെ 12.5 ലക്ഷം സ്‌കൂളുകള്‍ക്ക് ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് 200 രൂപ പ്രതിമാസ സ്‌റ്റൈപന്‍ഡ്, സ്‌കൂള്‍ ലൈബ്രറികള്‍ക്ക് 20,000 രൂപ വരെ വാര്‍ഷിക ധനസഹായം, ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളില്‍ തൊഴില്‍ പരിശീലനവും നൈപുണ്യവികസനത്തിനു പ്രത്യേക പദ്ധതിയും നല്‍കും. പുതിയ അധ്യയന വര്‍ഷം നടപ്പിലാകുന്ന പദ്ധതിക്ക് കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ തുടക്കം കുറിച്ചു.

കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിനായി രൂപം കൊടുത്ത സര്‍വ ശിക്ഷാ അഭിയാന്റെ (എസ്എസ്എ) തുടര്‍ച്ചയായി നടപ്പാക്കുന്ന പദ്ധതി പഠന നിലവാരവും മികവും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ അവിഭാജ്യ ഘടകമാക്കി.

ദിവസവും 'സ്‌പോര്‍ട്‌സ് അവര്‍'. രാജ്യസഭാംഗം കൂടിയായ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സന്ദേശം ഉള്‍ക്കൊണ്ടാണ് നടപടി. കായികോപകരണങ്ങള്‍ വാങ്ങാന്‍ സ്‌കൂളുകള്‍ക്ക് 25,000 രൂപ വരെ ധനസഹായം. സ്‌കൂള്‍ അടിസ്ഥാനസൗകര്യ വികസന ഗ്രാന്റ് ഇരട്ടിയാക്കി.

കുട്ടികളുടെ എണ്ണമനുസരിച്ച് വര്‍ഷം 25,000- ഒരു ലക്ഷം രൂപ നല്‍കും. കസ്തൂര്‍ബാ ഗാന്ധി ബാലികാ വിദ്യാലയങ്ങള്‍ നിലവില്‍ എട്ടാം ക്ലാസ് വരെയുള്ളത് 12-ാം ക്ലാസ് വരെയാക്കി. യൂണിഫോമിന് പ്രതിവര്‍ഷം നിലവില്‍ 400 രൂപയുള്ളത് 600 രൂപയാക്കി. പാഠപുസ്തകങ്ങള്‍ വാങ്ങാന്‍ നിലവില്‍ 150-250 രൂപ നല്‍ിയിരുന്നത് 250-400 രൂപയാക്കി ഉയര്‍ത്തി. കൂടാതെ പെണ്‍കുട്ടികള്‍ക്കു സ്വയം പ്രതിരോധ പരിശീലനം. വിദൂരമേഖലകളില്‍ ഓരോ വിദ്യാര്‍ഥിക്കും പ്രതിവര്‍ഷം 6000 രൂപ വരെ യാത്രാ അലവന്‍സ്.

പ്രതിവര്‍ഷം 41,000 കോടി രൂപ സമഗ്ര ശിക്ഷാ അഭിയാനു സര്‍ക്കാര്‍ നീക്കിവയ്ക്കും. നാലു തലങ്ങളിലായാണ് തൊഴില്‍, നൈപുണ്യപരിശീലനം. ഇതില്‍ ഒന്‍പത്, 10 ക്ലാസുകളിലായുള്ള ആദ്യ രണ്ടു തലങ്ങള്‍ പരിശീലനത്തേക്കാളുപരി ബോധവല്‍കരണം ലക്ഷ്യമാക്കി കേരളം നടപ്പാക്കിക്കഴിഞ്ഞു.

കേരളത്തിലെ സ്‌കൂളുകളില്‍ നിലവിലുള്ള ഐടി പരിശീലനം, പരിസ്ഥിതി ക്ലബ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഈ രീതിയില്‍ പര്യാപ്തമാണെന്നു കേന്ദ്രം അംഗീകരിച്ചു. കേരളത്തിലെ 66 വിഎച്ച്എസ്ഇ സ്‌കൂളുകളില്‍ മൂന്ന്, നാല് ഘട്ടങ്ങളിലായുള്ള നൈപുണ്യവികസനം ഈ വര്‍ഷം നടപ്പാകും.

Read more topics: govt, samagra siksha abhiyan
English summary
govt introduces samagra siksha abhiyan
topbanner

More News from this section

Subscribe by Email