Saturday October 20th, 2018 - 10:51:pm
topbanner
Breaking News

സഹപ്രവര്‍ത്തകയെ മര്‍ദ്ദിച്ച സര്‍ക്കാര്‍ ജീവനക്കാരനെ പിരിച്ചു വിട്ടു

rajani v
 സഹപ്രവര്‍ത്തകയെ മര്‍ദ്ദിച്ച സര്‍ക്കാര്‍ ജീവനക്കാരനെ പിരിച്ചു വിട്ടു

റായ്ചൂര്‍: സഹപ്രവര്‍ത്തകയെ മര്‍ദ്ദിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ബംഗളൂരിവില്‍ നിന്നും 427 കിലോമീറ്റര്‍ അകലെ റായ്ചൂരിലാണ് സംഭവം. നോമ്പെടുക്കുകയായിരുന്ന യുവതി താമസിച്ച് ജോലിക്കെത്തിയതാണ് കാരണം.

വൈകിയെത്തിയതില്‍ അരിശം പൂണ്ടെത്തിയ ശരണപ്പ യുവതിയെ ആക്രമിക്കുകയായിരുന്നു ഓഫിസിലെ കംപ്യൂട്ടര്‍ ഓപ്പറേറ്ററാണ് ശരണപ്പ. വൈകിയെത്തിയതിനെച്ചൊല്ലി ഇരുവരും തമ്മില്‍ കലഹമുണ്ടായിരുന്നു.ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സംഭവം.

സ്ഥിര ജോലിക്കാരിയായ നസ്രീന് റമദാനായതിനാല്‍ താമസിച്ച് വരുവാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ശനിയാഴ്ച ഓഫീസിന് അവധിയായതിനാല്‍ സംഭവം നടക്കുമ്പോള്‍ യുവതിയും ശരണപ്പയും മാത്രമേ ഓഫീസില്‍ഉണ്ടായിരുന്നുള്ളു. അവധി ദിനമാണെങ്കിലും പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള ജോലികള്‍ ചെയ്യാന്‍ഇരുവരെയും ഏല്‍പ്പിക്കുകയായിരുന്നെന്ന് സിന്ധനൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

 

 

Read more topics: govt,employee, beat, colique
English summary
govt employee beat colique
topbanner

More News from this section

Subscribe by Email