ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെയും പരേഷ് മേത്തയുടെയും കൊലപാതകികള്‍ക്ക് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് മറയൊരുക്കുകയാണെന്ന് രാജ്നാഥ് സിംഗ്.എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നാല്‍ ഗൗരി ലങ്കേഷിനും, പരേഷ് മേത്തയ്ക്കും നീതി ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് നിയമസംവിധാനങ്ങള്‍ കുത്തഴിഞ്ഞ രീതിയിലായിലാണെന്നും അദ്ദേഹം വ്യക്തമാക്കി.