Saturday April 20th, 2019 - 6:34:am
topbanner
topbanner

ഗൗരി ലങ്കേഷ് കൊലപാതകം: പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി ആഭ്യന്തരമന്ത്രി

sadu prakash
ഗൗരി ലങ്കേഷ് കൊലപാതകം: പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി ആഭ്യന്തരമന്ത്രി

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രാമലുംഗ റെഡ്ഡി. പ്രതിയെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആകില്ലെന്നും അന്വേഷണം തൃപ്തികരമെന്നും ആഭ്യന്തരമന്ത്രി മന്ത്രി പറഞ്ഞു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഘാതകരെ കുറിച്ചു വ്യക്തമായ സൂചനകളില്ലാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ആഭ്യന്തര മന്ത്രിയുടെ വെളിപ്പെടുത്തല്‍.

രണ്ട് ഇന്‍സ്പെക്ടറുമാര്‍ ഉള്‍പ്പെടെ 44 പേരെ പുതുതായി ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു. അന്വേഷണ സംഘത്തില്‍ ഇപ്പോള്‍ ആകെ 65 ഉദ്യോഗസ്ഥരുണ്ട്.

ഗൗരി ലങ്കേഷിന്റെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശാസ്ത്രീയമായി പരിശോധിച്ചിരുന്നു. ദൃശ്യങ്ങളില്‍ വ്യക്തമായ ആള്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കുന്നതിനാല്‍ രേഖ ചിത്രം തയാറാക്കാനും കഴിഞ്ഞിരുന്നില്ല. വീട്ടിലും ഓഫീസിലും പ്രത്യേക സംഘം പരിശോധന നടത്തി. ഗൗരി ലങ്കേഷിനു ലഭിച്ച കത്തുകള്‍ ഓഫീസില്‍നിന്ന് അന്വേഷണ സംഘം ശേഖരിച്ചു. ഭീഷണി സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

English summary
gouri lankesh murder: accused has been identified
topbanner

More News from this section

Subscribe by Email