topbanner
Tuesday November 21st, 2017 - 1:41:pm
topbanner
Breaking News

ഞങ്ങള്‍ ഗൗരിമാര്‍, ഞങ്ങളെ കൊല്ലൂ... പ്രതിഷേധറാലിയുമായി ലക്ഷങ്ങള്‍

rajani v
ഞങ്ങള്‍ ഗൗരിമാര്‍, ഞങ്ങളെ കൊല്ലൂ... പ്രതിഷേധറാലിയുമായി ലക്ഷങ്ങള്‍

ബംഗളൂരു: മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബംഗളൂവില്‍ പ്രതിഷേധ റാലി.ബഹുജനങ്ങളും തൊഴിലാളികളും എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം പ്രതിഷേധത്തില്‍ അണിചേര്‍ന്നു.

ഗൗരിയെ കൊന്നെങ്കിലും അവര്‍ മുന്നോട്ടുവച്ച ആശയങ്ങളെ നശിപ്പിക്കാനാകില്ലെന്ന് ജനങ്ങള്‍ വിളിച്ചുപറഞ്ഞു. 'ഞാന്‍ ഗൌരി, ഞങ്ങള്‍ ഗൌരിമാര്‍, ഞങ്ങളെ കൊല്ലൂ' എന്ന് ഉറക്കെപ്രഖ്യാപിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളുമടക്കം ആബാലവൃദ്ധം അണിനിരന്നപ്പോള്‍ നഗരവീഥികള്‍ വിറകൊണ്ടു. 

സിപിഐ എം, സിഐടിയു, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, സിപിഐ എംഎല്‍, മറ്റ് ഇടതുപക്ഷ സംഘടനകള്‍, ദളിത് സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പകല്‍ 12ന് മജസ്റ്റിക് ബസ് സ്റ്റേഷനില്‍നിന്ന് ആരംഭിച്ച് സെന്‍ട്രല്‍ കോളേജ് ഗ്രൌണ്ടിലാണ് അവസാനിച്ചത്.

പൊതുയോഗം നാലുവരെ നീണ്ടു.ഗൗരി ലങ്കേഷിന്റെ അമ്മ ഇന്ദിര ലങ്കേഷിന്റെ സാന്നിധ്യം വികാരഭരിതമായി. 'ഗൌരിയെ എന്‍ജിനിയറാക്കാനാണ് ആഗ്രഹിച്ചതെങ്കില്‍ അവള്‍ പത്രപ്രവര്‍ത്തകയായി. അവള്‍ മരിച്ചതില്‍ ദുഃഖമുണ്ട്. അവളുടെ സ്ഥാനത്ത് ആയിരക്കണക്കിനു ഗൌരിമാരെയാണ് ഞാനിവിടെ കാണുന്നത്'- ഇന്ദിര പറഞ്ഞു.

 

 

 

English summary
gouri lankesh murder prathoshedam bangalooru
topbanner topbanner

More News from this section

Subscribe by Email