Monday November 19th, 2018 - 12:28:am
topbanner

ഇന്ത്യയില്‍ വെള്ളപ്പൊക്കം എവിടെ ഉണ്ടാകുമെന്ന് ഇനി ഗൂഗിള്‍ പ്രവചിക്കും

suji
ഇന്ത്യയില്‍ വെള്ളപ്പൊക്കം എവിടെ ഉണ്ടാകുമെന്ന് ഇനി ഗൂഗിള്‍ പ്രവചിക്കും

മുംബൈ: ഇന്ത്യയില്‍ വെള്ളപ്പൊക്കത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ഗൂഗിള്‍. ഇതുസംബന്ധിച്ച കരാറില്‍ കേന്ദ്ര ജലകമ്മീഷനും, ഗൂഗിളും ഒപ്പുവെച്ചു. ടെക് ഭീമനായ ഗൂഗിള്‍ വികസിപ്പിച്ചെടുത്ത വിവിധ ടെക്‌നോളജികളുടെ സഹായത്തോടെയാണ് പ്രവചനം സാധ്യമാകുക.

രാജ്യത്താകമാനമുള്ള അവസ്ഥയെക്കുറിച്ച് പ്രവചിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ജിയോസ്‌പേഷ്യല്‍ മാപ്പിംഗ് തുടങ്ങിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തും. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് ഈ സംവിധാനം ഏറെ പ്രയോജനം ചെയ്യും.

പ്രകൃതിക്ഷോഭങ്ങളെ നേരിടുന്നതില്‍ ഈ കരാര്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവില്‍ വെള്ളപ്പൊക്കത്തിന്റെ തലേദിവസമാണ് സിഡബ്യുസി മുന്നറിയിപ്പ് നല്‍കുന്നത്. ഗൂഗിളിന്റെ വരവോടെ കൂടുതല്‍ കൃത്യതയോടെ പ്രവചനങ്ങള്‍ സാധ്യമാകും.

ഗൂഗിളിന്റെ പ്രവചനത്തിന് ശേഷം മുന്നറിയിപ്പ് കാലാവധി മൂന്ന് ദിവസമായി ഉയര്‍ത്തും. പ്രദേശത്തെ ആളുകള്‍ക്ക് രക്ഷപ്പെടാന്‍ കൂടി വഴിയൊരുക്കുന്ന രീതിയിലാകും സംവിധാനം പ്രവര്‍ത്തിക്കുക. ഗൂഗിള്‍ എര്‍ത്തും ഇതിനായി പ്രയോജനപ്പെടുത്തും. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ മുന്നറിയിപ്പ് ആരംഭിക്കും.

 

Read more topics: google, predict floods, india
English summary
google to predict floods in india
topbanner

More News from this section

Subscribe by Email