Wednesday November 14th, 2018 - 7:22:pm
topbanner

ഫോണുകളില്‍ യുഐഡിഎഐ നമ്പര്‍ ചേര്‍ത്ത പ്രതിയെ കിട്ടി; സാക്ഷാല്‍ ഗൂഗിള്‍

suji
ഫോണുകളില്‍ യുഐഡിഎഐ നമ്പര്‍ ചേര്‍ത്ത പ്രതിയെ കിട്ടി; സാക്ഷാല്‍ ഗൂഗിള്‍

 ദില്ലി: ആധാര്‍ പദ്ധതി നടപ്പാക്കുന്ന യുഐഡിഎഐയുടെ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ നിങ്ങളുടെ ഫോണുകളില്‍ ആരാണ് സേവ് ചെയ്തത്? കഴിഞ്ഞ മണിക്കൂറുകളില്‍ ഏറെ ബഹളമുണ്ടാക്കിയ ആ സമസ്യക്ക് ഉത്തരം കിട്ടി. സിം കാര്‍ഡ് നല്‍കിയ ടെലികോം സേവനദാതാവോ, യുഐഡിഎഐയോ, സര്‍ക്കാരിലെ ഏതെങ്കിലും കുബുദ്ധികളോ അല്ല ഇതിന് പിന്നില്‍.

സാക്ഷാല്‍ ഗൂഗിളാണ് ഈ കോലാഹലം വരുത്തിവെച്ചത്. 2014 മുതല്‍ ഇന്ത്യയില്‍ ഇറക്കുന്ന ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഗൂഗിള്‍ ഈ നമ്പര്‍ ഉള്‍പ്പെടുത്തുകയായിരുന്നു. യുഐഡിഎഐ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ 1800 300 1947 എന്ന നമ്പറാണ് താനെ സേവ് ചെയ്യപ്പെട്ടതായി ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ ശ്രദ്ധിച്ചത്. പോരെ പൂരം സംഗതി വലിയ ഗൂഢാലോചനയാണെന്ന് ബഹളവും പ്രശ്‌നവുമായി.

എന്നാല്‍ ഈ പരിപാടി ഒപ്പിച്ചത് തങ്ങളാണെന്ന് ഗൂഗിള്‍ വ്യക്തമാക്കിയതോടെ സംഗതി ക്ലീന്‍. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ നല്‍കിയ ആന്‍ഡ്രോയ്ഡ് സിസ്റ്റത്തിന്റെ സെറ്റ്അപ്പ് വിസാര്‍ഡില്‍ യുഐഡിഎഐ ഹെല്‍പ്പ്‌ലെന് പുറമെ 112 അവശ്യ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും കോഡ് ചെയ്തിട്ടുണ്ട്. 2014 മുതല്‍ ഇത് ഉപയോക്താക്കളുടെ ഡിവൈസുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്ന് ഗൂഗിള്‍ വക്താവ് വിശദീകരിച്ചു.

ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഇത് നടന്നത് വലിയ വിവാദമായ സാഹചര്യത്തില്‍ ഗൂഗിള്‍ ഖേദം പ്രകടിപ്പിച്ചു. ആവശ്യമില്ലാത്തവര്‍ക്ക് ഇത് ഡിലീറ്റ് ചെയ്യാവുന്നതാണ്. സെറ്റ്അപ്പ് വിസാര്‍ഡില്‍ ഇതുസംബന്ധിച്ച മാറ്റങ്ങള്‍ വരുത്തുമെന്നും ഗൂഗിള്‍ വ്യക്തമാക്കി. നേരത്തെ ഹെല്‍പ്പ്‌ലൈന്‍ നമ്പറുമായി ബന്ധപ്പെട്ട് പല വിധ കഥകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

 

Read more topics: google,saved number, phone
English summary
google admits it saved number on your phone will fix it
topbanner

More News from this section

Subscribe by Email