Wednesday June 19th, 2019 - 10:38:pm
topbanner
topbanner

ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ച്‌ ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

RA
ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ച്‌ ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

അഹമ്മദാബാദ്: ഗുജറാത്തില്‍ നാഥുറാം വിനായക് ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ച ആറ് ഹിന്ദു മഹാസഭ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.ഐപിസി 153, 153 എ, 153 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

സൂറത്തിലെ ലിംബായത്തിലെ സൂര്യമുക്തി ഹനുമാന്‍ക്ഷേത്രത്തില്‍ വച്ച്‌ ഞായറാഴ്ചയാണ് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ചത്. 1910 മെയ്19-ന് പൂനൈയിലെ ബരാമതിയിലാണ് ഗോഡ്സെയുടെ ജനനം.

ഗോഡ്സെയുടെ ചിത്രത്തിന് ചുറ്റും മെഴുകിതിരി കത്തിച്ചും മധുരം വിതരണം ചെയ്തുമാണ് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ ​ജന്മദിനം ആ​ഘോഷിച്ചത്. ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പ്രവര്‍ത്തകര്‍ പകര്‍ത്തിയിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഹിന്ദു മഹാസഭ പ്രവര്‍ത്തകരായ ഹിരണ്‍ മഷ്റു, വാല ബര്‍വാഡ്, ഹിതേഷ് സോനാര്‍, യോ​ഗേശ് പട്ടേല്‍, മനീഷ് കലാല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതത്.

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ​ഘാതകനായ ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ചത് ജനങ്ങളുടെ വികാരം വ്രണപ്പെടുന്നതിനും സമാധാനപരമായ അന്തരീക്ഷം തകരുന്നതിനും കാരണമായെന്ന് കാണിച്ചാണ് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

English summary
godsea birthday celebration case
topbanner

More News from this section

Subscribe by Email